മ​ഞ്ഞു പു​ത​ച്ച് യൂ​റോ​പ്പ്
Monday, December 11, 2017 12:28 PM IST
ബെ​ർ​ലി​ൻ: വാ​രാ​ന്ത്യ​ത്തി​ൽ യൂ​റോ​പ്പി​ലാ​ക​മാ​ന​മു​ണ്ടാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ൽ ജ​ന​ജീ​വി​തം താ​റു​മാ​റാ​യി. ഒ​ട്ട​ന​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്കു പു​റ​മെ വാ​ഹ​ന ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ഹൈ​വേ​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ന്നു. മി​ക്ക​യി​ട​ങ്ങ​ളി​ലും ട്രാ​ഫി​ക് ജാ​മി​ലും ത​ണു​പ്പി​ലും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി.

വ​ട​ക്ക​ൻ യൂ​റോ​പ്പി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നെ​ത​ർ​ലാ​ന്‍റ്സ്, ബ്ര​സ​ൽ​സ്, ഷി​പ്പോ​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും അ​ന​വ​ധി സ​ർ​വീ​സു​ക​ൾ​ക്ക് കാ​ല​താ​മ​സ​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഷി​പ്പൊ​ലി​ളി​ൽ നി​ന്ന് ഏ​താ​ണ്ട് 300 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി, ബ്ര​സ​ൽ​സ് എ​യ​ർ​പോ​ർ​ട്ടി​ൽ കു​റ​ഞ്ഞ​ത് 50 സ​ർ​വീ​സു​ക​ളാ​യി കു​റ​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ടി​ൽ 300 ല​ധി​കം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. പ​ശ്ചി​മ ജ​ർ​മ​നി​യി​ലും ജ​ന​ജീ​വി​തം താ​റു​മാ​റാ​യി.

മ​ഞ്ഞു വീ​ഴ്ച ജ​ർ​മ​നി​യി​ലെ തു​റ​മു​ഖ ന​ഗ​ര​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ക്കി. മ​ഞ്ഞി​വീ​ഴ്ച​യ്ക്കൊ​പ്പം ശ​ക്ത​മാ​യും കാ​റ്റും വീ​ശി​യി​രു​ന്നു. ഫ്രാ​ൻ​സി​ൽ 32 റീ​ജ​ണു​ക​ളി​ൽ വ്യോ​മ​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മി​ക്ക​യി​ട​ങ്ങ​ളി​ലും മൈ​ന​സ് 15 മു​ത​ൽ 20 ഡ്രി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​യി​രു​ന്നു അ​ന്ത​രീ​ക്ഷ താ​പ​നി​ല. ബ്രി​ട്ട​നി​ലെ സ്ഥി​തി​യും മ​റി​ച്ച​ല്ല. ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വൈ​ദ്യു​തി​യി​ല്ലാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. പാ​ത​ക​ൾ മു​ഴു​വ​ൻ മ​ഞ്ഞു​മൂ​ടി​ക്കി​ട​ന്നു. ക്രി​സ്മ​സ് കാ​ല​മാ​യ​തി​നാ​ൽ ഒ​രു മാ​സ​ത്തോ​ള​മാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​യ്ക്കു​ന്ന ക്രി​സ്മ​സ് മാ​ർ​ക്ക​റ്റു​ക​ളെ​യും ബാ​ധി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ മാ​റ്റം പ്ര​തീ​ക്ഷി​യ്ക്കു​ന്നി​ല്ല. ശൈ​ത്യം പി​ടി​മു​റു​ക്കു​മെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​നം. മ​ഞ്ഞു​വീ​ഴ്ച സ്കീ ​റി​സോ​ർ​ട്ടു​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ