ചെ​റു​കാ​ട് ക്രി​യേ​ഷ​ൻ​സി​ന്‍റെ പു​തി​യ ആ​ൽ​ബ​മാ​യ 'സ​ത്യ​നാ​ദ'​ത്തി​ന് പ്ര​വാ​സ ലോ​ക​ത്ത് വ​ൻ സ്വീ​ക​ര​ണം
Tuesday, December 12, 2017 11:44 AM IST
സൂ​റി​ച്ച്: ചെ​റു​കാ​ട് ക്രി​യേ​ഷ​ൻ​സി​ന്‍റെ പു​തി​യ ആ​ൽ​ബ​മാ​യ 'സ​ത്യ​നാ​ദം' യു​എ​സ്എ, ജ​ർ​മ്മ​നി, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ​നി​ന്നും ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി കൊ​ണ്ടി​രി​ക്കു​ന്നു. യൂ​റോ​പ്യ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യ സി​റി​യ​ക് ചെ​റു​കാ​ടാ​ണ് ഈ ​സം​രം​ഭ​ത്തി​ന് പി​ന്നി​ൽ.

ക​ട​ക​ളി​ലൂ​ടെ ചെ​യ്യാ​തെ സ്വ​കാ​ര്യ വി​ത​ര​ണം വ​ഴി മാ​ത്രം ഏ​ക​ദേ​ശം 10.000 സി​ഡി കോ​പ്പി​യോ​ളം മൂ​ന്നു​മാ​സം കൊ​ണ്ട് വി​ൽ​ക്കാ​ൻ സാ​ധി​ക്കു​ക എ​ന്ന​ത് നി​സാ​ര കാ​ര്യ​മ​ല്ല. ഇ​തി​നു മ​ല​യാ​ളി​ക​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ ല​ഭി​ച്ചു.

ഓ​ർ​ക്ക​സ്ട്രേ​ഷ​ന്‍റെ മി​ക​വും അ​തു​പോ​ലെ​ത​ന്നെ ക​ർ​ണാ​ട​ക സം​ഗീ​ത​ത്തി​ന്‍റെ ആ​സ്വാ​ധ്യ​ക​ത​യും ഈ ​ആ​ൽ​ബ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. സ​ത്യ​നാ​ദ​ത്തി​ൻ ഉ​റ​വി​ട​മേ... മ​ഹി​തേ മാ​ന​സ..,ത്രി​ത്വ​യ്ക ദൈ​വ​മേ..., എ​ന്‍റെ ദൈ​വം..., ജ​യ​ജ​യ താ​താ...., ശ്രീ​ജ പാ​ടി​യ പു​ല​രി മ​ഞ്ഞി​ൻ എ​ന്നീ ഗാ​ന​ങ്ങ​ൾ എ​ത്ര​കേ​ട്ടാ​ലും മ​തി​വ​രി​ല്ല.

ഭ​ക്തി​ഗാ​ന​ങ്ങ​ൾ പൊ​തു​വേ കേ​ൾ​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​പോ​ലും ചെ​റു​കാ​ട് ക്രി​യേ​ഷ​ൻ​സി​ന്‍റെ ആ​ൽ​ബ​ങ്ങ​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചെ​ന്ന് സി​റി​യ​ക് പ​റ​ഞ്ഞു. ആ​ൽ​ബ​ത്തി​ന്‍റെ പു​തി​യ റീ​പ്രി​ന്‍റ് വേ​ണ്ടി​വ​ന്നു . ജ​ർ​മ്മി​നി​യി​ൽ കാ​സ​റ്റി​ന്‍റെ പ്ര​കാ​ശ​ന​ത്തി​ന് മു​ൻ​പേ വ​ള​രെ​യ​ധി​കം കോ​പ്പി​ക​ൾ വി​റ്റു​പോ​യി. പു​തി​യ ആ​ൽ​ബ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ലൈ അ​വ​സാ​ന​വാ​ര​ത്തി​ൽ ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ(​ജി​എം​എ​ഫ്) വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ