സി​റി​യ​യി​ൽ നി​ന്ന് റ​ഷ്യ​ൻ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​ന്നു
Tuesday, December 12, 2017 11:45 AM IST
മോ​സ്കോ: സി​റി​യ​യി​ൽ ഭീ​ക​ര​വാ​ദി​ക​ൾ​ക്കെ​തി​രേ വി​ജ​യം പൂ​ർ​ത്തി​യാ​യെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ന്‍റെ പ​രോ​ക്ഷ പ്ര​ഖ്യാ​പ​നം. രാ​ജ്യ​ത്തു​നി​ന്ന് സൈ​ന്യ​ത്തെ ഭാ​ഗി​ക​മാ​യി പി​ൻ​വ​ലി​ക്കാ​നും പു​ടി​ൻ ഉ​ത്ത​ര​വി​ട്ടു.

സി​റി​യ​ൻ തീ​ര​ദേ​ശ പ്ര​വി​ശ്യ​യാ​യ ല​താ​കി​യ​യി​ലെ ഹെ​മീ​മീം വ്യോ​മ​താ​വ​ള​ത്തി​ൽ​വെ​ച്ചാ​യി​രു​ന്നു പു​ടിെ​ൻ​റ പ്ര​ഖ്യാ​പ​നം. പ്ര​തി​രോ​ധ മ​ന്ത്രി സെ​ർ​ജി ഷൊ​യ്ഗു​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സി​റി​യ​യി​ൽ പു​ടിെ​ൻ​റ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു. ഈ​ജി​പ്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് പു​ടി​ൻ ല​താ​കി​യ​യി​ൽ ഇ​റ​ങ്ങി​യ​ത്. ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​യ അ​ന്താ​രാ​ഷ്ട്ര തീ​വ്ര​വാ​ദ സം​ഘ​ട​ന​യെ ഉ​ൻ​മൂ​ല​നം ചെ​യ്യാ​ൻ സാ​ധി​ച്ച​താ​യി പു​ടി​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

2015 മു​ത​ലാ​ണ് ബ​ശ്ശാ​ർ ഭ​ര​ണ​കൂ​ട​ത്തി​ന് പി​ന്തു​ണ​യു​മാ​യി റ​ഷ്യ​ൻ സൈ​ന്യം വ്യോ​മാ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ സേ​വ​നം പോ​രാ​ട്ട​വീ​ഥി​യി​ൽ സി​റി​യ​യെ ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്ന് പു​ടി​നെ ഹാ​ർ​ദ​മാ​യി സ്വാ​ഗ​തം ചെ​യ്ത പ്ര​സി​ഡ​ൻ​റ് ബ​ശ്ശാ​ർ അ​ൽ​അ​സ​ദ് പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് സി​റി​യ​യി​ൽ ഐ​എ​സി​നെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യം ക​ണ്ട​താ​യി പു​ടി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ