ജോളിക്കുട്ടി മാത്യു ഹൂസ്റ്റണിൽ നിര്യാതയായി
Thursday, December 14, 2017 1:44 AM IST
ഹൂസ്റ്റണ്‍: ചെങ്ങന്നൂർ തുടിയിൽ ഐക്കര കുടുംബാംഗം ചെറിയാൻ മാത്യുവിന്‍റെ ഭാര്യ ജോളിക്കുട്ടി മാത്യു (58) ഹൂസ്റ്റണിൽ നിര്യാതയായി. മക്കൾ: ഷീബ മാത്യു, ജോയൽ മാത്യു.

പൊതുദർശനം ഡിസംബർ 15-നു വെള്ളിയാഴ്ച വൈകിട്ട് ആറു മുതൽ 8.30 വരെ സൗത്ത് മെയിൻ ബാപ്റ്റിസ്റ്റ് ചർച്ച് 4300 ഇ, സാംഹൂസ്റ്റണ്‍ പാർക്ക് വെ, സൗത്ത് പാസഡീന, ടെക്സസ് 77505.

സംസ്കാര ശുശ്രൂഷ ഡിസംബർ 16-നു ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ സൗത്ത് മെയിൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ. തുടർന്ന് റോസ് വുഡ് ഫ്യൂണറൽ ഹോമിൽ സംസ്കാരം.
ലൈവ് ടെലികാസ്റ്റ് www.thalsamaya.com - ൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ചെറിയാൻ ജോണ്‍സണ്‍ (832 618 5594).

റിപ്പോർട്ട്: പി.പി. ചെറിയാൻ