ഡ​ബ്ല്യു​എം​സി ക്രി​സ്മ​സ് സൗ​ഹൃ​ദ​സ​മ്മേ​ള​നം ന​ട​ത്തി
Thursday, December 14, 2017 11:42 AM IST
കൊ​ളോ​ണ്‍: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് സൗ​ഹൃ​ദ കു​ടും​ബ​സ​മ്മേ​ള​നം ഡി​സം. 13 ന് ​ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ളോ​ണ്‍ റ്യോ​സ്റാ​ത്ത് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി ഹാ​ളി​ൽ ന​ട​ന്നു. പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കു​ന്പി​ളു​വേ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി എം ​പ​ട​യാ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യ സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി വി​കാ​രി ഫാ.​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ സ​ന്ദേ​ശം ന​ൽ​കി. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് മാ​ത്യു ജേ​ക്ക​ബ്, യൂ​റോ​പ്പ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ, പ്ര​സി​ഡ​ന്‍റ് ഗ്രി​ഗ​റി മേ​ട​യി​ൽ എ​ന്നി​വ​ർ ക്രി​സ്മ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​സം​ഗി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ ക​രി​ന്പി​ൽ, സോ​മ​ശേ​ഖ​ര​പി​ള്ള, മാ​ത്യു തൈ​പ്പ​റ​ന്പി​ൽ, ജാ​ൻ​സി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.
||
കാ​വ്യ​ചൊ​ൽ​ക്കാ​ഴ്ച, യു​ഗ്മ​ഗാ​നം, ക്വി​സ്, സി​റ്റിം​ഗ് ഡാ​ൻ​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ജാ​ൻ​സി അ​ല​പി​ച്ച ന്ധ​ജി​മി​ക്കി​ക്ക​മ്മ​ൽ​ന്ധ ഗാ​നം സ​മ്മേ​ള​ന​ത്തി​ന് കൊ​ഴു​പ്പേ​കി. ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യ്ക്ക് ഡ​ബ്ല്യു​എം​സി​യു​ടെ ക്രി​സ്മ​സ് ഉ​പ​ഹാ​ര​വും ന​ൽ​കി. പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​ഴ്സി ത​ട​ത്തി​ൽ പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്തു. കേ​ര​ളീ​യ ത​നി​മ​യി​ൽ ഒ​രു​ക്കി​യ ക്രി​സ​മ​സ് വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ സ​മ്മേ​ള​നം 2018 ഓ​ഗ​സ്റ്റ് 17 മു​ത​ൽ 19 വ​രെ ജ​ർ​മ​നി​യി​ലെ ക്വേ​ണിം​ഗ്സ്വി​ന്‍റ​ർ ന​ഗ​ര​ത്തി​ൽ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ