മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്ക് റെ​ഡി​ച്ചി​ൽ നി​ന്നൊ​രു മ​ഹ​നീ​യ മാ​തൃ​ക​യായി കെ​സി​എ
Friday, December 15, 2017 11:56 AM IST
റെ​ഡി​ച്ച്(​ല​ണ്ട​ൻ): യു​കെ​യി​ലെ കു​ടി​യേ​റ്റ മ​ല​യാ​ളി​ക​ളു​ടെ ജീ​വ​നാ​ഡി​യാ​ണ് ന​ഴ്സിം​ഗ് എ​ന്ന മേ​ഖ​ല. 99 ശ​ത​മാ​നം യു​കെ മ​ല​യാ​ളി​ക​ളും ന​ഴ്സിം​ഗ് എ​ന്ന തൊ​ഴി​ലു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ന​ഴ്സിം​ഗ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ശ​രി​യാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും ആ​നു​കാ​ലി​ക​മാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​റി​വ് അ​പ്ഡേ​റ്റ് ചെ​യ്യേ​ണ്ട​തും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഈ ​തി​രി​ച്ച​റി​വാ​ണ് ന​ഴ്സു​മാ​ർ​ക്കാ​യി അ​ർ​ദ്ധ​ദി​ന സെ​മി​നാ​ർ ന​ട​ത്തു​വാ​ൻ റെ​ഡി​ച്ചി​ൽ നി​ന്നു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കെ​സി​എ​യ്ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം റെ​ഡി​ച്ചി​ൽ വ​ച്ചു ന​ട​ന്ന സെ​മി​നാ​റി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ന്നു. ഓ​രോ ടോ​പ്പി​ക്കി​നും പ​വ​ർ പോ​യി​ന്‍റ് പ്രേ​സേ​ന്‍റ്റേ​ഷ​നും അ​തി​നെ​ത്തു​ട​ർ​ന്ന് ഏ​ഴു പേ​ർ അ​ട​ങ്ങി​യ ഗ്രൂ​പ്പു​ക​ളും അ​വ​രെ ന​യി​ക്കാ​നാ​യി ഓ​രോ ഗ്രൂ​പ്പി​നും ലീ​ഡേ​ഴ്സും ഓ​രോ വി​ഷ​യ​ങ്ങ​ളെ പ​റ്റി​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ബി​ഞ്ചു ജേ​ക്ക​ബ്, മേ​ഴ്സി ജോ​ണ്‍​സ​ൻ എ​ന്നി​വ​ർ നേ​തു​ത്വം ന​ൽ​കി​യ സെ​മി​നാ​റി​ൽ ന​ഴ്സിം​ഗ് രം​ഗ​ത്ത് ജോ​ലി ചെ​യു​ന്ന കെ​സി​എ മെം​ബേ​ർ​സാ​യ നാ​ൽ്പ​തു പേ​രോ​ളം സം​ബ​ന്ധി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഒ​രു മു​ഴു​വ​ൻ ദി​വ​സം നീ​ളു​ന്ന സെ​മി​നാ​ർ ന​ട​ത്തു​വാ​നു​ള്ള സാ​ധ്യ​ത​ക​ളും ആ​രാ​യും. കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ന​ഴ്സിം​ഗ് സെ​മി​നാ​റി​ൽ ഡോ. ​സി​ദി​ഖി, എ​ൻ​എ​ച്ച്.​എ​സ് പ്രൊ​ഫെ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡോ​ണ്‍ ടോ​ൾ​ഹു​ർ​സ്റ് എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു.

അ​ടു​ത്തി​ടെ യു​കെ​യി​ൽ ആ​രം​ഭി​ച്ച കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു പു​തു​ത​ല​മു​റ​യെ മ​ല​യാ​ള ഭാ​ഷ പ​ഠി​പ്പി​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കെ​സി​എ അ​ന്നേ​ദി​വ​സം തു​ട​ക്കം കു​റി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു യു​കെ കോ​ർ​ഡി​നേ​റ്റ​ർ മു​ര​ളി വെ​ട്ട​ത്തു, എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ വ​ച്ചു മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യി പീ​റ്റ​ർ ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.

കെ​സി​എ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജോ​സ​ഫ് സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ്, യു​ക്മ മി​ഡ്ലാ​ണ്ട്സ് റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡി​ക്സ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തോ​മ​സ്, പീ​റ്റ​ർ ജോ​സ​ഫ്, ബി​ന്ജു ജേ​ക്ക​ബ്, മേ​ഴ്സി ജോ​ണ്‍​സ​ണ്‍, ലി​സി ജേ​ക്ക​ബ്, ഷി​ബി ബി​ജി​മോ​ൻ, ജ​സ്റ്റി​ൻ മാ​ത്യു, ബി​ൻ​സി ജോ​യ്, ജി​ൻ​സി എ​ല്സോ, ജെ​ന്സി പോ​ൾ, ഷീ​ന ആ​ർ​ഷ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.