മലയാളം മിഷൻ യുകെ ചാപ്റ്റർ നിർവാഹക സമിതിയോഗം ചേർന്നു
Saturday, December 16, 2017 6:43 AM IST
കവൻട്രി: മലയാളം മിഷൻ യുകെ ചാപ്റ്റർ ദേശീയ നിർവാഹക സമിതി കവൻട്രിയിൽ ചേർന്നു. ദേശിയ കോഓർഡിനേറ്റർ മുരളി വെട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ മലയാള ഭാഷാ പ്രവർത്തനം, യുകെയിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനായി വിപുലമായ കർമ്മ പദ്ധതികൾ തയാറാക്കി.

യുകെയിലെ ഏറ്റവും വലിയ സപ്ലിമെന്‍ററി വിദ്യാഭ്യാസ ശ്രംഖല ആകുക എന്നതാണ് മലയാളം മിഷൻ യുകെ ലക്ഷ്യം വയ്ക്കുന്നത്.’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ആപ്തവാക്യം യാഥാർഥ്യമാക്കുന്നതിനുവേണ്ടി, കേരള സർക്കാർ ഏല്പിച്ചിരിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന്‍റെ പ്രവർത്തനങ്ങൾക്ക് യുകെയിലെ എല്ലാ വിഭാഗം മലയാളികളുടെയും സംഘടനകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് മുരളി വെട്ടത്ത് അഭ്യർഥിച്ചു.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്‍റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി നാല് മേഖലകളും വിവിധങ്ങളായ സബ് കമ്മിറ്റികളെയും യോഗം ചുമതലപ്പെടുത്തി.

കെന്‍റ്, ലണ്ടൻ ഹീത്രു തുടങ്ങിയ പ്രദേശങ്ങൾ (സൗത്ത് ഈസ്റ്റ് ആൻഡ് സൗത്ത് വെസ്റ്റ് മേഖല) ഭാരവാഹികളായി മുരളി വെട്ടത്ത്, ബേസിൽ ജോണ്‍, സി.എ. ജോസഫ്, ഇന്ദുലാൽ, ശ്രീജിത്ത് ശ്രീധരൻ, സുജു ജോസഫ് എന്നിവരെയും മിഡ്ലാൻഡ്സ് കോർഡിനേറ്റേഴ്സ് ഭാരവാഹികളായി എബ്രഹാം കുര്യൻ, സ്വപ്ന പ്രവീണ്‍ എന്നിവരേയും നോർത്തേണ്‍ അയർലൻഡ്, നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ലൻഡ് ഭാരവാഹിയായി ജയപ്രകാശിനേയും നോർത്ത് വെസ്റ്റ് ആൻഡ് വെയിൽസ് ഭാരവാഹിയായി ജാനേഷ് നായരേയും തെരഞ്ഞെടുത്തു.

സബ് കമ്മിറ്റികളായി മുരളി വെട്ടത്ത്, ജാനേഷ്, സി.എ.ജോസഫ്, സുജു ജോസഫ്,ബേസിൽ ജോണ്‍, ജയപ്രകാശ് (മലയാളം മിഷൻ കലാസാഹിത്യ സമിതി), മുരളി വെട്ടത്ത് ആൻഡ് സ്വപ്ന പ്രവീണ്‍ (ലെയ്സണ്‍ കമ്മിറ്റി), എബ്രഹാം കുര്യൻ, സി.എ. ജോസഫ്, ബേസിൽ ജോണ്‍,ശ്രീജിത്ത് ശ്രീധരൻ,ഇന്ദുലാൽ, ജാനേഷ് (സ്റ്റാർട്ട് അപ്പ് ഹെല്പ് കമ്മിറ്റി), ജയപ്രകാശ്, ജാനേഷ്, ഇന്ദുലാൽ (മലയാളം മിഷൻ സർക്കാർ ഏകോപനം), സി.എ.ജോസഫ്, സുജു ജോസഫ്, ജയപ്രകാശ് (പബ്ലിക് റിലേഷൻസ്) എന്നിവരേയും തെരഞ്ഞെടുത്തു.

മലയാളം മിഷന്‍റെ നേതൃത്വത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡയറക്ടർ സുജാ സൂസന്‍റെ നേതൃത്വത്തിൽ യുകെ സന്ദർശിക്കുന്ന സാംസ്കാരിക നായകൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ മേഖലകളിലും സാഹിത്യ സമ്മേളനം സംഘടിപ്പിക്കാനുള്ള ചുമതല ജാനേഷ് നായരെ യോഗം ചുമതലപ്പെടുത്തി. വിവരങ്ങൾക്ക് [email protected]