മെഗാൻ - ഹാരി വിവാഹം മേയ് 19 ന്; പ്രിയങ്ക ചോപ്ര പങ്കെടുക്കും
Saturday, December 16, 2017 10:40 AM IST
ലണ്ടൻ: ബ്രിട്ടിഷ് രാജവംശത്തിലെ കിരീടാവകാശികളിലൊരാളായ ഹാരി രാജകുമാരന്‍റെ വിവാഹക്കാര്യത്തിൽ തീരുമാനമായി. 2018 മേയ് 19ന് സെന്‍റ് ജോർജ് ചാപ്പലിൽ ഹാരി (33) മേഗൻ മെർക്കളിന് (36) മിന്നുചാർത്തുമെന്ന് കെൻസിങ്ടണ്‍ കൊട്ടാരം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. വിവാഹിതരാവാൻ പോവുകയാണെന്ന് നേരത്തെ ഹാരിയും മേഗനും വെളിപ്പെടുത്തിയിരുന്നു.

ഇരുവരുടെയും വിവാഹത്തിൽ ഇന്ത്യയിൽ നിന്നൊരു താരസാന്നിധ്യം. ബോളിവഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്കാണ് വിവാഹത്തിനു ക്ഷണം കിട്ടിയിരിക്കുന്നത്.

വെറും അതിഥിയായല്ല, വധുവിന്‍റെ തോഴിയായാകും പ്രിയങ്ക പങ്കെടുക്കുക എന്നാണ് വിവരം. മെഗാന്‍റെ വളരെയടുത്ത സുഹൃത്താണ് പ്രിയങ്ക.

ഇതിനിടെ, തന്‍റെ ഇൻബോക്സിൽ 2,57,623 മെയ്ലുകൾ വായിക്കാതെ കിടക്കുന്നു എന്നൊരു ട്വീറ്റ് പ്രിയങ്ക പോസ്റ്റ് ചെയ്തിരുന്നു. എങ്കിൽ മെഗാൻ കല്യാണക്കുറി തപാലിൽ അയയ്ക്കുന്നതാവും ബുദ്ധി എന്നു കമന്‍റും വന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ