രാഹുൽ ഗാന്ധിയെ അനുമോദിച്ചു
Thursday, December 21, 2017 1:21 PM IST
മെൽബണ്‍: കോണ്‍ഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ മെൽബണിൽ ചേർന്ന ഒഐസിസിയുടെ പ്രത്യേക സമ്മേളനം അനുമോദിച്ചു.

ഇന്ത്യയുടെ മതേതരത്വം കാത്ത് സൂക്ഷിക്കാനും അടിസ്ഥാന വർഗത്തിന്‍റെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ മുന്നോട്ട് ഇറങ്ങിയ രാഹുൽ ഗാന്ധിയെ യോഗം അഭിനന്ദിച്ചു.

ഒഐസിസി ഓസ്ട്രേലിയയുടെ കണ്‍വീനർ ഹൈനസ് ബിനോയിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചുകൊണ്ട് സന്തോഷം പങ്കിട്ടു. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഒഐസിസിയുടെ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ ആശംസകൾ നേർന്നു. യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ