ഡൽഹിയിൽ അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിയുടെ ആശ്രിതർക്ക് 81.21 ലക്ഷംരൂപ നഷ്ടപരിഹാരം
Thursday, December 21, 2017 1:28 PM IST
ന്യൂഡൽഹി: ഡൽഹിയിൽ അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിയുടെ ആശ്രിതർക്ക് 81.21 ലക്ഷംരൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യുണൽ കോടതി ഉത്തരവിട്ടു. മലയാളി വിദ്യാർഥി ഡൈൻൻ തോമസിന്‍റെ മാതാപിതാക്കൾക്കാണ് നഷ്ടപരിഹാരമായി 81.21 ലക്ഷം രൂപ 9 ശതമാനം പലിശയോടെ നല്കാൻ എതൃകക്ഷികളായ ടാറ്റ എ ഐജി ജനറൽ ഇൻഷ്വറൻസ് കന്പനിയോട് ജഡ്ജി രാജീവ് ബൻസാൽ ഉത്തരവിട്ടത്.

ഒരു വിദ്യാർഥി അപകടത്തിൽ മരിച്ചതിൽ രാജ്യത്തു വിധിച്ച ഏറ്റവും വലിയ നഷ്ടപരിഹാരങ്ങളിലൊന്നാണിത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ് അധ്യാപകനായിരുന്ന പ്രഫ. തോമസ് കെജെയുടെയും മിനിമോളിന്‍റെയും മാകാനായിരുന്നു ഡൈൻ തോമസ്. 2013 ജൂലൈയിൽ ഡൽഹിനോയിഡ ഹൈവെയിലുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഡൈൻ സഞ്ചരിച്ച ബൈക്കിനു പിന്നിൽ അമിത വേഗത്തിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അമിറ്റി യൂണിവേഴ്സിറ്റിയിൽ എംബിഎ വിദ്യാർഥിയായിരുന്നു ഡൈൻ.

ഹർജിക്കാർക്കുവേണ്ടി അഡ്വ: ജോജോ ജോസ് ഹാജരായി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്