ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കി ക്രി​സ്മ​സ് ഗ്രാ​മം
Wednesday, December 27, 2017 2:02 PM IST
ബം​ഗ​ളൂ​രു: ഹു​ള്ള​ഹ​ള്ളി ക്രി​സ്തു​രാ​ജാ ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി​യ ക്രി​സ്മ​സ് ഗ്രാ​മം സി​എം​ഐ തൃ​ശൂ​ർ ദേ​വ​മാ​താ പ്രോ​വി​ൻ​ഷ്യ​ൽ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ണ്ഡ്യ രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ലേ​ഞ്ചേ​രി സി​എം​ഐ, ഫാ. ​ജോ​യ്സ് എ​ല​വ​ത്തി​ങ്ക​ൽ സി​എം​ഐ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ബാ​ല​താ​രം മീ​നാ​ക്ഷി, പി​ന്ന​ണി​ഗാ​യി​ക മി​ൻ​മി​നി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. വി​വി​ധ സ​ന്യാ​സ​സ​ഭ​ക​ളി​ലെ സു​പ്പീ​രി​യ​ർ​മാ​രും വൈ​ദി​ക​രും സ​ന്യാ​സി​നി​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ പ്ര​തി​ദി​ന സ​മ്മാ​ന​ക്കൂ​പ്പ​ണ്‍ ഉ​ദ്ഘാ​ട​നം മി​ൻ​മി​നി നി​ർ​വ​ഹി​ച്ചു.

ശ​നി​യാ​ഴ്ച ക്രി​സ്മ​സ് ഗ്രാ​മ​ത്തി​ൽ, മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ൻ​റ​ണി ക​രി​യി​ൽ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യ​വും ക്രി​സ്മ​സ് സ​മ്മാ​ന​വും വി​വി​ധ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. ജീ​വ​സം​ഗീ​തം കാ​ര​ൾ ഗാ​ന​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ, ധ​ർ​മാ​രാം റെ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ, വി​കാ​രി ഫാ. ​ബെ​ന്നി പെ​ങ്ങി​പ്പ​റ​ന്പി​ൽ സി​എം​ഐ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി​യി​ലെ 230 അം​ഗ ഗാ​യ​ക​സം​ഘം ആ​ല​പി​ച്ച കാ​ര​ൾ ഗാ​നം, സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ സിം​ഗ​ർ ലി​യോ റൈ​സ​ൻ, സ്റ്റാ​ർ സിം​ഗ​ർ ഫെ​യിം ക്രി​സ് മ​രി​യ എ​ന്ന​വ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക സം​ഗീ​ത​പ​രി​പാ​ടി, ലേ​സ​ർ ഷോ ​എ​ന്നി​വ​യും അ​ര​ങ്ങേ​റി. ക്രി​സ്മ​സ് ഗ്രാ​മം നി​ർ​മി​ക്കു​ന്ന​തി​നാ​യി സം​ഭാ​വ​ന ചെ​യ്ത ജോ​സ​ഫ് പൂ​ത​റ, ജി​സ് ജേ​ക്ക​ബ്, അ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.

ഇ​ട​വ​ക സ​മൂ​ഹ​ത്തി​ൻ​റെ ഒ​രു മാ​സ​ത്തെ അ​ക്ഷീ​ണ പ്ര​യ​ത്ന​ഫ​ല​മാ​യാ​ണ് ഹു​ള്ള​ഹ​ള്ളി ഗ്രാ​മ​ത്തി​ലെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ക്രി​സ്മ​സ് ഗ്രാ​മം ഉ​യ​ർ​ന്ന​ത്. 40 അ​ടി ഉ​യ​ര​മു​ള്ള ക്രി​സ്മ​സ് ട്രീ, 25 ​അ​ടി ഉ​യ​ര​മു​ള്ള ക്രി​സ്മ​സ് പാ​പ്പാ, യൗ​സേ​പ്പി​ൻ​റെ​യും മേ​രി​യു​ടെ​യും ഭ​വ​ന​ങ്ങ​ൾ, ഹോ​റോ​ദോ​സി​ൻ​റെ കൊ​ട്ടാ​രം, കു​ന്നി​ൻ​ചെ​രി​വി​ലെ വെ​ള്ള​ച്ചാ​ട്ടം, നോ​ഹ​യു​ടെ പേ​ട​കം, സ​ത്രം, ലൈ​വ് പൂ​ൽ​ക്കൂ​ട്, പ്ര​വേ​ശ​ന​ക​വാ​ടം, ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടേ​യും ന​ക്ഷ​ത്ര​സ​മു​ച്ച​യ​ത്തി​ൻ​റെ​യും വ​ശ്യ​മ​നോ​ഹാ​രി​ത, കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, അ​തി​ലെ മൃ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക്രി​സ്മ​സ് ഗ്രാ​മ​ത്തി​ൻ​റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.