ബംഗളൂരു: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ജനുവരി രണ്ടു മുതൽ 16 വരെ യശ്വന്തപുര-എറണാകുളം തൽകാൽ എക്സ്പ്രസിന് മൂന്ന് അധിക സർവീസാണ് പ്രഖ്യാപിച്ചത്. ജനുവരി രണ്ട്, ഒന്പത്, 16 തീയതികളിൽ യശ്വന്തപുരയിൽ നിന്ന് എറണാകുളത്തേക്കും മൂന്ന്, 10, 17 തീയതികളിൽ യശ്വന്തപുരയിലേക്കുമാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്.
ചൊവ്വാഴ്ചകളിൽ രാത്രി 1.45ന് യശ്വന്തപുരയിൽനിന്ന് പുറപ്പെടുന്ന 06547ാം നന്പർ ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തും. കെആർ പുര, ബംഗാരപേട്ട്, തിരുപ്പത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയന്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എറണാകുളം എന്നിവയാണ് സ്റ്റോപ്പുകൾ.
ബുധനാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന 06548ാം നന്പർ ട്രെയിൻ വ്യാഴാഴ്ച രാവിലെ 4.40ന് യശ്വന്തപുരയിൽ എത്തും. ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, തിരുപ്പത്തൂർ, ബംഗാരപേട്ട്, കെആർ പുരം എന്നിവയാണ് സ്റ്റോപ്പുകൾ.