ഹെ​ഗ്ഡെ​യും മ​ധു​സൂ​ദ​ന​നും വി​ഡ്ഢി​ക​ളെ​ന്ന് ശ്രീ​നി​വാ​സ​പ്ര​സാ​ദ്
Tuesday, January 2, 2018 10:41 PM IST
മൈ​സൂ​രു: വി​വാ​ദ​പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​ർ ഹെ​ഗ്ഡെ​യും ബി​ജെ​പി നേ​താ​വ് ജി. ​മ​ധു​സൂ​ദ​ന​നും വി​ഡ്ഡി​ക​ളും മ​ത​ഭ്രാ​ന്ത​രു​മാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് വി. ​ശ്രീ​നി​വാ​സ പ്ര​സാ​ദ്. ഭ​ര​ണ​ഘ​ട​നാ​മാ​റ്റം പോ​ലെ​യു​ള്ള വി​ഡ്ഢി​ത്ത പ്ര​സ്താ​വ​ന​ക​ൾ കൊ​ണ്ട് ഇ​രു​വ​രും ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​രി​നെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മൈ​സൂ​രു​വി​ൽ ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പാ​ള​യം വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ ശ്രീ​നി​വാ​സ പ്ര​സാ​ദ്.

ഹെ​ഗ്ഡെ​യ്ക്കും മ​ധു​സൂ​ദ​ന​നു​മെ​തി​രേ പാ​ർ​ട്ടി നേ​തൃ​ത്വം ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ല്ക​ണ​മെ​ന്നും ഭാ​വി​യി​ൽ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ്രീ​നി​വാ​സ പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

'ഒ​രു ചാ​യ​വി​ല്പ​ന​ക്കാ​ര​ന് പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലെ​ത്താ​ൻ സാ​ധി​ച്ച​ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന മൂ​ല​മാ​ണെ​ന്ന് മോ​ദി പൊ​തു​ച​ട​ങ്ങി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​ന വി​ശു​ദ്ധ​പു​സ്ത​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ക്ഷേ, അ​ഞ്ചു​ത​വ​ണ എം​പി​യാ​യ ഹെ​ഗ്ഡെ​യ്ക്ക് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ത്മാ​വ് മ​ന​സി​ലാ​ക്കാ​തെ പോ​യ​ത് നാ​ണ​ക്കേ​ടാ​ണ്- ശ്രീ​നി​വാ​സ പ്ര​സാ​ദ് പ​റ​ഞ്ഞു.