എംഎംഎഫ് ഉപന്യാസ മത്സരം: ആദ്യ രണ്ട് സ്ഥാനങ്ങൾ പെണ്‍കുട്ടികൾക്ക്
കുവൈത്ത് സിറ്റി: മലയാളി മീഡിയ ഫോറം കുവൈറ്റ്, പത്താം വാർഷികത്തിന്‍റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ വിദ്യർഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ ആദ്യ രണ്ട് സമ്മാനങ്ങൾ പെണ്‍കുട്ടികൾ കരസ്ഥമാക്കി.

നിരഞ്ജന ആനന്ദ് (ഇന്ത്യൻ എഡ്യൂക്കേഷണൽ സ്കൂൾ, (ഐഇഎസ്) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, മെറിൽ സൂസൻ സാം (ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, സാൽമിയസീനിയർ) രണ്ടാം സ്ഥാനത്തിന് അർഹയായി. ഇന്ത്യ ഇന്‍റർനാഷണൽ സ്കൂളിലെ ശശാങ്ക് ചീക്കലയും നിഷൽ അലക്സാണ്ടറും മൂന്നാം സ്ഥാനം പങ്കിട്ടു.

ന്ധനോട്ട് നിരോധനം, ഗുണവും ദോഷവും’ എന്ന വിഷയത്തിലാണ് മത്സരം നടന്നത്. കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപെട്ട ഒന്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സര വിജയികൾക്കുള്ള സ്വർണ മെഡലുകൾ മീഡിയ ഫോറത്തിന്‍റെ വാർഷിക സമ്മേളനത്തിൽ വിതരണം ചെയ്യും. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ സമ്മാനിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ