മലർവാടി മെൽബണ്‍ മലയാളി കൂട്ടായ്മ ക്രിസ്മസ് പുതുവത്സരാഘോഷം നടത്തി
മെൽബണ്‍: എപ്പിംഗ് മലയാളി കമ്യൂണിറ്റിയുടെ കൂട്ടായ്മയായ മലർവാടി മെൽബണ്‍’ വിപുലമായ പരിപാടികളോടെ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.

സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം പകർന്നെത്തിയ ക്രിസ്മസിനെ വരവേറ്റുകൊണ്ട് ഒത്തുകൂടിയ എപ്പിങ്ങിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾ വരാൻപോകുന്ന പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി.

എപ്പിംഗ് ക്രീട്ഫാം ഹാളിൽ നടന്ന ആഘോഷപരിപാടികളിൽ ക്രിസ്മസ് കരോൾഗാനം, മാർഗംകളി, കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസ്, ഗാനമേള, റാഫിൾ ഡ്രോ, കുട്ടികൾക്ക് സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു. കോഓർഡിനേറ്റർമാരായ ജസ്റ്റിൻ മാത്യു, എൽദോ പോൾ, വർഗീസ് പാറക്കൽ, ജോയ് വർഗീസ്, അനീഷ മാണി, ജിബി ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.