വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്ക് ബാ​ങ്കിം​ഗ്, റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്ത് സം​ര​ക്ഷ​ണ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​ഗോ​ള സം​ഗ​മം സ​മാ​പി​ച്ചു
Tuesday, January 9, 2018 10:17 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള പ്ര​വാ​സി സം​ഗ​മം തി​രു​വ​ല്ലാ ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യു​എ​ൻ മു​ൻ​പ്ര​തി​നി​ധി ഡോ. ​ജ​ബ​മാ​ലൈ (വി​യ​ന്ന, ഓ​സ്ട്രി​യ) ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ൽ ആ​നു​കാ​ലി​ക സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക മെ​ഡി​ക്ക​ൽ രം​ഗ​ത്തു​നി​ന്നു​ള്ള വി​ദ​ഗ്ദ്ധ വ്യ​ക്തി​ക​ൾ പ്ര​വാ​സി​ക​ളു​മാ​യി സം​വാ​ദി​ച്ചു. വി​ദേ​ശ മ​ല​യാ​ളി​ക​ൾ കേ​ര​ള​ത്തി​ൽ ബാ​ങ്കിം​ഗ്, റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് രം​ഗ​ത്ത് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് ഓ​പ്പ​ണ്‍ ഫോ​റം മു​ൻ യു​എ​ൻ. പ്ര​തി​നി​ധി മോ​ഡ​റേ​റ്റ​റാ​യി.

ആ​ഗോ​ള സം​ഗ​മ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത വി​ദേ​ശ​മ​ല​യാ​ളി​ക​ൾ ബാ​ങ്കിം​ഗ്, റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ദ്ധ​രു​മാ​യി ച​ർ​ച്ച ചെ​യ്തു. ഈ ​ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ വി​ദേ​ശ​മ​ല​യാ​ളി​ക​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​വാ​ൻ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ​ൻ പ്ര​സ് ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും ഏ​ഷ്യാ​നെ​റ്റ് (യു​എ​സ്എ കാ​ന​ഡാ) ഡ​യ​റ​ക്ട​റു​മാ​യ രാ​ജു പ​ള്ള​ത്ത് അ​റി​യി​ച്ചു.

മാ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​കെ, യൂ​റോ​പ്പ്, യു​എ​സ്എ. ഫാ​ർ ഈ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ളെ ഇ​ന്ത്യ​യി​ലെ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ളി​ൽ വി​ദേ​ശ​മ​ലാ​യ​ളി​ക​ൾ​ക്കു​വേ​ണ്ടി സു​താ​ര്യ​ത വ​രു​ത്ത​ണ​മെ​ന്ന് യു​ക്മ (യു​കെ) പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദേ​ശ​മ​ല​യാ​ളി​ക​ൾ​ക്കാ​യി പ്ര​വാ​സി പ്രൊ​ട്ട​ക്ഷ​ൻ ഉ​ട​ൻ ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഓ​സ്ട്രി​യ​ൻ റീ​ജ​ൻ പ്ര​സി​ഡ​ന്‍റ് പ്രീ​തി മ​ല​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ൾ​ക്ക് ബാ​ങ്കി​ൽ​നി​ന്ന് അ​വ​ർ​ക്ക് നാ​ട്ടി​ൽ​വ​രു​ന്ന വേ​ള​യി​ൽ താ​ല്ക്കാ​ലി​ക​മാ​യും അ​ല്ലാ​തെ​യും ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ്ര​ത്യേ​കി​ച്ച് 2016-17 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ബാ​ങ്കു​ക​ൾ വി​ദേ​ശ​മ​ല​യാ​ളി​ക​ളോ​ട് സേ​വ​ന മ​നോ​ഭാ​വ​ത്തോ​ടു​കൂ​ടി പെ​രു​മാ​റാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​മാ​ൻ​ഡ​ർ വ​ർ​ഗീ​സ് ചാ​മ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗ​ൾ​ഫി​ൽ​നി​ന്ന് തി​രി​കെ​യെ​ത്തി​യ മ​ല​യാ​ളി​ക​ൾ പ്ര​ത്യേ​ക ക്ഷേ​മ​പാ​ക്കേ​ജു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സോ​ണി ചെ​റി​യാ​ൻ പേ​ര​ങ്ങാ​ട്ട് (എ​ക്സ് യു​എ​ഇ) അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​ൻ ബി​സി​ന​സ് ന​ട​ത്തു​ന്ന ത​നി​ക്ക് കേ​ര​ള​ത്തി​ൽ ഒ​രു മു​ൻ​വി​ദേ​ശ മ​ല​യാ​ളി എ​ന്ന നി​ല​യി​ൽ ബി​സി​ന​സ് ന​ട​ത്തു​വാ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ന്ന് എ​ൽ​സാ മീ​ഡി​യാ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് (എ​ക്സ് ദു​ബാ​യ്) ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു.

വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ബാ​ങ്കിം​ഗ് ലോ​ണ്‍ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് രം​ഗ​ത്തു​നി​ന്ന് രാ​ജ​ൻ ജേ​ക്ക​ബ് , വി​പി​ൻ സേ​വ്യ​ർ , അ​ഖി​ൽ​രാ​ജ് എ​ന്നി​വ​രും ഓ​ണ്‍​ലൈ​ൻ രം​ഗ​ത്തെ റി​യ​ൽ എ​സ്റ്റേ​റ്റ് പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച് സി​ബി ജോ​ർ​ജ്ജും (കേ​ര​ളാ ഡോ​ട്ട് കോം) ​സം​സാ​രി​ച്ചു. പ്ര​വാ​സി​ക​ൾ കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റു​ക​ൾ​ക്ക് മു​ൻ​പ് ലീ​ഗ​ൽ ഫോ​ർ​മാ​ലി​റ്റീ​സ് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ഡ്വ. ബ​ഷീ​ർ റാ​വൂ​ത്ത​റും പ്ര​മു​ഖ വി​ല്ലാ പ്രോ​ജ​ക്ട് രം​ഗ​ത്ത് നി​ന്ന് ജോ​സ് കു​ര്യ​ൻ (പു​ഷ്പ​ഗി​രി​യി​ൽ ബി​ൽ​ഡേ​ഴ്സ്) അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ണ്ടാം സെ​ഷ​നി​ൽ മെ​ഡി​ക്ക​ൽ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഹോ​സ്പി​റ്റ​ലി​ലെ ഹൃ​ദ്രോ​ഗ വി​ദ​ഗ്ദ്ധ​ൻ ഡോ. ​ജോ​ണ്‍ വെ​ല്ലാ​ത്ത് അ​വ​ത​രി​പ്പി​ച്ചു. ആ​ഗോ​ള മ​ല​യാ​ളി സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മാ​ൻ​ഡ​ർ വ​ർ​ഗീ​സ് ചാ​മ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ആ​തു​ര സേ​വ​ന​രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തി​രു​വ​ല്ലാ ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് ബി​ഷ​പ്പ് ജോ​ജു മാ​ത്യു ഏ​റ്റു​വാ​ങ്ങി. കൂ​ടാ​തെ ഡോ. ​ജോ​ണ്‍ വെ​ല്ലാ​ത്തി​നെ മി​ക​ച്ച ഡോ​ക്ട​റാ​യും ബി​സി​ന​സ് രം​ഗ​ത്തെ മി​ക​വി​ന് അ​ൻ​സാ​രി അ​ഹ​മ്മ​ദി​നെ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡും ന​ൽ​കി. കു​ട്ടി​ക​ളു​ടെ ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രി​പാ​ടി​യാ​യ ലി​റ്റി​ൽ പ്രി​ൻ​സ് & പ്രി​ൻ​സ​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് മു​ൻ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ​പി​ള്ള (യു​എ​സ്എ.) സ​മ്മാ​ന​ദാ​നം നി​ർ​വ്വ​ഹി​ച്ചു. ലോ​ക കേ​ര​ളാ സ​ഭാ​അം​ഗം വ​ർ​ഗ്ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര (കു​വൈ​റ്റ്), വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി പ്രീ​തി മ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വ​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ എ​ൻ​ആ​ർ.​ഐ. (ച​ഞ​ക) മീ​റ്റി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ. , മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ., ബി​ഷ​പ്പ് ജോ​ജു മാ​ത്യു, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ കു​ര്യ​ൻ ചെ​റി​യാ​ൻ, പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ ബ​ഷീ​ർ റാ​വൂ​ത്ത​ർ (എ​ക്സ് കു​വൈ​റ്റ്), പ്രേ​മാ പി​ള്ള (യു​എ.​ഇ.) , മീ​ഡി​യ കോ​ർ​ഡി​നേ​റ്റ​ർ സു​നു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.