ബ്രെ​ക്സി​റ്റ് സം​ഭ​വി​ക്കു​ക ത​ന്നെ ചെ​യ്യും: ജു​ങ്ക​ർ
Tuesday, January 9, 2018 10:27 PM IST
ബ്ര​സ​ൽ​സ്: ബ്രെ​ക്സി​റ്റ് സം​ഭ​വി​ക്കി​ല്ലെ​ന്ന് ഇ​നി​യാ​രും ക​രു​തേ​ണ്ടെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ മേ​ധാ​വി ക്ലോ​ദ് ജു​ങ്ക​ർ. ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​രു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​തു കാ​ര​ണം ബ​ജ​റ്റി​ൽ വ​രു​ന്ന കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

ബ്രി​ട്ടീ​ഷ് ജ​ന​ത​യ്ക്ക് ത​ങ്ങ​ളു​ടെ തെ​റ്റ് മ​ന​സി​ലാ​യെ​ന്നും, അ​വ​ര​തു തി​രു​ത്തു​മെ​ന്നും ചി​ല​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ, ഞാ​ന​ങ്ങ​നെ ക​രു​തു​ന്നി​ല്ല. ബ്രെ​ക്സി​റ്റ് ഇ​നി ഒ​ഴി​വാ​കി​ല്ല- ബ്ര​സ​ൽ​സ് കോ​ണ്‍​ഫ​റ​ൻ​സി​ൽ ജു​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

യു​കെ പു​റ​ത്തു പോ​കു​ന്ന​തു കാ​ര​ണം 12-13 ബി​ല്യ​ണ്‍ യൂ​റോ​യു​ടെ കു​റ​വാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ബ​ജ​റ്റി​ൽ വ​രാ​ൻ പോ​കു​ന്ന​ത്. 2019 മാ​ർ​ച്ചോ​ടെ ബ്രെ​ക്സി​റ്റ് പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ ക​ണ​ക്കാ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ