യൂ​റോ​പ്പി​ൽ സ​മ​യം പാ​ലി​ക്കു​ന്ന വി​മാ​ന​സ​ർ​വീ​സു​ക​ളി​ൽ എ​യ​ർ​ബാ​ൾ​ട്ടി​ക് ഒ​ന്നാ​മ​ത്
Tuesday, January 9, 2018 10:43 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: അ​ന്ത​രാ​ഷ്ട്ര എ​യ​ർ​പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ, അ​ന്ത​രാ​ഷ്ട്ര എ​യ​ർ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ യൂ​റോ​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്ന വി​മാ​ന​സ​ർ​വീ​സാ​യി എ​യ​ർ​ബാ​ൾ​ട്ടി​കി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 1995ൽ ​പ​ഴ​യ സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഇ​പ്പോ​ഴ​ത്തെ ലെ​റ്റ്ല​ൻ​ഡി​ൽ രൂ​പീ​കൃ​ത​മാ​യ വി​മാ​ന​സ​ർ​വീ​സാ​ണ് എ​യ​ർ​ബാ​ൾ​ട്ടിക്.

എ​യ​ർ​ബാ​ൾ​ട്ട​ക് ഫ്ളൈ​റ്റു​ക​ൾ 95.86 ശ​ത​മാ​നം സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്പോ​ൾ തൊ​ട്ട​ടു​ത്ത് സ്പെ​യി​ൻ എ​യ​ർ​ലൈ​ൻ​സ് ഇ​ബീ​രി​യ 95.11 ശ​ത​മാ​ന​വും, ജ​ർ​മ​ൻ ലു​ഫ്ത്താ​ൻ​സാ സി​റ്റി​ലൈ​ൻ 93.96 ശ​ത​മാ​ന​വു​മാ​ണ് വി​മാ​ന​സ​ർ​വീ​സു​ക​ളി​ൽ സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍