സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് ആ​ച​രി​ച്ചു
Wednesday, January 10, 2018 10:52 PM IST
ബേ​ണ്‍ : പ്ര​വാ​സി ഭാ​ര​തീ​യ​രെ ഇ​ന്ത്യ​യു​മാ​യി കോ​ർ​ത്തി​ണ​ക്കു​ക​യും ശാ​ക്തീ​ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ വ​ർ​ഷം​തോ​റും ന​ട​ത്തി വ​രു​ന്ന പി​ബി​ഡി ജ​നു​വ​രി ഒ​ൻ​പ​തി​ന് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലും ന​ട​ന്നു.

പ്ര​വാ​സി​യു​ടെ ഒൗ​ദ്യാ​ഗി​ക ജീ​വി​ത​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും ഭാ​ര​ത​ത്തി​ന് വേ​ണ്ടി വി​നി​യോ​ഗി​ക്കു​ക, പു​തു​സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങു​വാ​ൻ സ​ഹാ​യി​ക്കു​ക, പ്ര​വാ​സി​ക​ൾ രാ​ജ്യ​ത്തി​നു ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ഓ​ർ​മ്മി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ ദി​ന​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ്യ​ങ്ങ​ൾ. കൂ​ടാ​തെ ഈ ​നെ​റ്റ്വ​ർ​ക്കി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ ഇ​ത​ര പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​നു​ള്ള അ​വ​സ​ര​വും പ്ര​വാ​സി​ക്ക് ല​ഭി​ക്കു​ന്നു.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ബേ​ണി​ലെ ഇ​ന്ത്യ​ൻ ഹൗ​സി​ൽ ജ​നു​വ​രി ഒ​ൻ​പ​തി​ന് വൈ​കി​യി​ട്ട് അ​ഞ്ചോ​ടെ ആ​രം​ഭി​ച്ച വി​പു​ല​മാ​യ ച​ട​ങ്ങി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്േ‍​റ​യും, മ​റ്റു സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടേ​യും നി​റ​സാ​ന്നി​ദ്ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

മ​ല​യാ​ളി കൂ​ടി​യാ​യ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് ഒൗ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും, ഇ​ന്ത്യ​ൻ ഹൗ​സ് സ്വ​ന്തം ഗൃ​ഹ​മാ​യി ക​രു​ത​ണ​മെ​ന്ന് അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു.

പ്ലീ​ന​റി സെ​ക്ഷ​നി​ൽ പ്ര​വാ​സി​ക​ളു​ടെ ച​ർ​ച്ച ഫ​സ്റ്റ് സെ​ക്ര​ട്ട​റി പി​യൂ​ഷ് സിം​ഗ് ന​യി​ച്ചു. സ്വി​സി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും വ്യ​ക്തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​ങ്കു​വ​ച്ചു. ര​ണ്ടാം സെ​ക്ഷ​ൻ സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി​യും മ​ല​യാ​ളി​യു​മാ​യ റോ​ഷി​ണി തോം​സ​ണ്‍ ന​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ