ഇ​യു ബ്ലൂ ​കാ​ർ​ഡ്: ജ​ർ​മ​നി​യി​ലെ​ത്തി​യ​വ​രി​ൽ കൂ​ടു​ത​ലും ഇ​ന്ത്യക്കാ​ർ
Thursday, January 11, 2018 10:49 PM IST
ബെ​ർ​ലി​ൻ: അ​മേ​രി​ക്ക​ൻ ഗ്രീ​ൻ​കാ​ർ​ഡ് മോ​ഡ​ലി​ൽ 2009 (റി​വൈ​സ്ഡ് വേ​ർ​ഷ​ൻ 2011 ) മു​ത​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ന​ട​പ്പി​ലാ​ക്കി​യ ബ്ലൂ ​കാ​ർ​ഡ് സി​സ്റ്റം ഉ​പ​യോ​ഗി​ച്ചു ജ​ർ​മ​നി​യി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ജ​ർ​മ​നി​യി​ൽ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ബ്ലൂ ​കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ 22.8 ശ​ത​മാ​ന​വും ഇ​ന്ത്യാ​ക്കാ​രെ​ന്ന് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

2017 ലെ ​ആ​ദ്യ​ത്തെ ആ​റു മാ​സ​ക്കാ​ല​യ​ള​വി​ൽ ബ്ലൂ ​കാ​ർ​ഡ് സി​സ്റ്റ​ത്തി​ലൂ​ടെ ജ​ർ​മ​നി​യി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം 11,203 ആ​ണ്. ഇ​തി​ന്‍റെ നാ​ലി​ൽ ഒ​ന്നും (22.8 ശ​ത​മാ​നം) ഇ​ന്ത്യാ​ക്കാ​രാ​ണ​ന്ന് മൈ​ഗ്രേ​ഷ​ൻ ആ​ൻ​ഡ് റെ​ഫ്യൂ​ജീ​സ് ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് (Federal Office for Migration and Refugees (BAMF) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

2016 അ​വ​സാ​നം വ​രെ​യു​ള്ള ജ​ർ​മ​നി​യി​ലെ Cetnral Register of Foreigners (AZR) ക​ണ​ക്ക​നു​സ​രി​ച്ച്, ജ​ർ​മ​നി​യി​ൽ ജീ​വി​ക്കു​ന്ന​ത് 97,865 (ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ധാ​രി​ക​ൾ) ഇ​ന്ത്യ​ക്കാ​രാ​ണ്. എ​ന്നാ​ൽ പ​ത്തു വ​ർ​ഷം മു​ൻ​പ് അ​താ​യ​ത് 2007ൽ ​ഇ​വി​ടു​ത്തെ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 42,495 മാ​ത്ര​മാ​യി​രു​ന്നു. ജ​ർ​മ​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ച ജ​ർ​മ​നി​യി​ലെ മൊ​ത്തം ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം ഏ​താ​ണ്ട് 1,61,000 വ​രും.

വി​ദ​ഗ്ധ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​തെ വ​രു​ന്പോ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വി​ദ​ഗ്ധ ജോ​ലി​ക്കാ​ർ​ക്കു കു​ടി​യേ​റാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന രീ​തി​യാ​ണ് ബ്ലൂ ​കാ​ർ​ഡ് സി​സ്റ്റം. ഇ​തി​ൽ വ​ർ​ക്ക് പെ​ർ​മി​റ്റി​നു പു​റ​മെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​താ​തു രാ​ജ്യ​ത്തി​ന്‍റെ റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റും അ​ട​ങ്ങു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യാ​ണ് ബ്ലൂ ​കാ​ർ​ഡി​നു​ള്ള​ത്. 2013 ലാ​ണ് ഇ​തു ജ​ർ​മ​നി​യി​ൽ നി​ല​വി​ൽ വ​ന്ന​ത്. 2013ൽ 11,290 ​പേ​ർ ബ്ലൂ ​കാ​ർ​ഡ് സി​സ്റ്റ​ത്തി​ലൂ​ടെ ജ​ർ​മ​നി​യി​ൽ എ​ത്തി​യ​പ്പോ​ൾ 2016 ൽ ​ഇ​ത്ത​ര​ക്കാ​രു​ടെ എ​ണ്ണം 17,362 ആ​യി വ​ർ​ദ്ധി​ച്ചു.

മാ​ത്ത​മാ​റ്റി​ക്സ്, ഐ​ടി മേ​ഖ​ല, പ്ര​കൃ​തി ശാ​സ്ത്രം, വൈ​ദ്യ​ശാ​സ്ത്രം, എ​ൻ​ജി​നീ​യ​റിം​ങ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ബ്ളൂ ​കാ​ർ​ഡ് അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ മി​നി​മം ബി​രു​ദ​മോ കു​ടു​ത​ലോ വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​ർ​ക്ക് ബ്ലൂ ​കാ​ർ​ഡ് സി​സ്റ്റ​ത്തി​ലൂ​ടെ കു​ടി​യേ​റാ​ൻ സാ​ധി​യ്ക്കും. 49,600 മു​ത​ൽ 52,000 യൂ​റോ വാ​ർ​ഷി​ക ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യ ജോ​ബ് ഓ​ഫ​ർ ല​ഭി​യ്ക്കു​ന്ന​വ​ർ​ക്ക് ബ്ലൂ ​കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. എ​ന്നാ​ൽ ചി​ല മേ​ഖ​ല​ക​ളി​ൽ ഇ​ത് 33,200 യൂ​റോ മു​ത​ൽ 40,560 യൂ​റോ എ​ന്ന് സ്കെ​യി​ലി​ലും പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജ​ർ​മ​നി​യി​ലെ നി​യ​മ​പ്ര​കാ​രം തു​ട​ക്ക​ത്തി​ൽ നാ​ലു വ​ർ​ഷ​ത്തേ​ക്കാ​ണ് ബ്ലൂ ​കാ​ർ​ഡ് അ​നു​വ​ദി​ക്കു​ക. 33 മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ന്‍റ് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നി​ട​യി​ൽ ജ​ർ​മ​ൻ ഭാ​ഷാ പ​രീ​ക്ഷ ബി ​ഒ​ന്ന് (ബി 1) ​ലെ​വ​ൽ പാ​സാ​കു​ന്ന​വ​ർ​ക്ക് 21 മാ​സം പൂ​ർ​ത്തി​യാ​വു​ന്പോ​ൾ ത​ന്നെ പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ന്‍റ്ഷി​പ്പ് ല​ഭി​യ്ക്കു​മെ​ന്ന​ത് ഒ​രു സ​വി​ശേ​ഷ​ത​യാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ