സ്വീഡനിൽ തൊഴിലില്ലായ്മ വീണ്ടും കുറഞ്ഞു
Friday, January 12, 2018 10:58 PM IST
സ്റ്റോക്ക്ഹോം: സ്വീഡനിൽ തൊഴിലില്ലായ്മ കുറയുന്ന പ്രവണത കഴിഞ്ഞ വർഷവും തുടർന്നു. വർഷാവസാനത്തെ കണക്കനുസരിച്ച്, രാജ്യത്ത് തൊഴിൽരഹിതരായി രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ എണ്ണം 366,000 ആണ്. രാജ്യത്തെ തൊഴിൽ മേഖലയിലെ ആളുകളുടെ എണ്ണത്തിൽ 7.5 ശതമാനമാണിത്. മുൻ വർഷത്തെക്കാൾ ആറായിരം കുറവ്. ശതമാനക്കണക്കിൽ 7.8 ആയിരുന്നു മുൻ വർഷത്തെ തൊഴിലില്ലായ്മാ നിരക്ക്.

സ്വീഡൻകാരുടെയും വിദേശത്തുനിന്നെത്തിയവരുടെയും ചേർത്തുള്ള കണക്കാണിത്. പ്രത്യേകം പരിശോധിച്ചാൽ ഇവർ തമ്മിൽ വലിയ അന്തരവും വ്യക്തമാകും. സ്വീഡൻകാരെ മാത്രം പരിഗണിച്ചാൽ നാലു ശതമാനം മാത്രമാണ് തൊഴിലില്ലായ്മ. വിദേശികളെ മാത്രം പരിഗണിക്കുന്പോൾ 22 ശതമാനവും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ