കൊളോണ്‍ കേരള സമാജം പൊതുയോഗവും കുടുംബ സംഗമവും 19 ന്
Saturday, January 13, 2018 9:26 PM IST
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്‍റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ജനുവരി 19 ന് (വെള്ളി) നടക്കും. കൊളോണ്‍ റാഡർത്താലിലെ സെന്‍റ് മരിയ എംഫേഗ്നസ് ദേവാലയ പാരീഷ് ഹാളിൽ (ബ്രൂലർ സ്ട്രാസെ 122, 50969 കൊളോണ്‍, റാഡർബെർഗ്) വൈകുന്നേരം നാലിനാണ് പരിപാടികൾ. ആദ്യ സെഷനിൽ സമാജത്തിന്‍റെ വാർഷിക പൊതുയോഗവും തുടർന്നു നടക്കുന്ന കുടുംബ സംഗമത്തിൽ സാംസ്കാരിക പരിപാടിയും വിരുന്നും ഉണ്ടായിരിയും.

പരിപാടികളുടെ സുഗമായ നടത്തിപ്പിനുവേണ്ടി സംഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി) - 0221 5904183, ഷീബ കല്ലറയ്ക്കൽ (ട്രഷറർ) 0221 6808400, എന്നിവരുമായി ജനു. 16 നു മുന്പായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

ജോസ് പുതുശേരി (പ്രസിഡന്‍റ്) സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്‍റ്), ജോസ് കുന്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി),പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി),ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി), ഹോട്ട്ലൈൻ 0173 2609098 എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ.

വെബ്സൈറ്റ്: http://www.keralasamajamkoeln.de

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ