വി​ജ​യ​ശ​ങ്ക​റി​ന്‍റെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശം 19ന്
Monday, January 15, 2018 10:49 PM IST
ബം​ഗ​ളൂ​രു: ബി​ജെ​പി വി​ട്ട മു​ൻ മ​ന്ത്രി സി.​എ​ച്ച്. വി​ജ​യ​ശ​ങ്ക​ർ ഈ​മാ​സം 19 ന് ​കോ​ൺ​ഗ്ര​സി​ൽ ചേ​രും. ബം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ജി. ​പ​ര​മേ​ശ്വ​ര​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​പ്ര​വേ​ശം. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു ശേ​ഷം വി​ജ​യ​ശ​ങ്ക​ർ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ലെ​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ വി​ളി​ച്ചു​കൂ​ട്ടി സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​ജ​യ​ശ​ങ്ക​റി​ന്‍റെ പാ​ർ​ട്ടി പ്ര​വേ​ശ​​ത്തി​നു പി​ന്നാ​ലെ ഹു​ൻ​സൂ​രി​ൽ ബ​ഹു​ജ​ന റാ​ലി സം​ഘ​ടി​പ്പി​ക്കാ​നും കോ​ൺ​ഗ്ര​സ് പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്.

പെ​രി​യ​പ​ട്ട​ണ, എ​ച്ച്ഡി കോ​ട്ടെ, കെ​ആ​ർ ന​ഗ​ർ, ചാ​മു​ണ്ഡേ​ശ്വ​രി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ റാ​ലി ക​ട​ന്നു​പോ​കും. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ് അ​ദ്ദേ​ഹ​ത്തി​ന് ഏ​തു പ​ദ​വി ന​ല്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല.

ര​ണ്ടു മാ​സം മു​മ്പാ​ണ് മൈ​സൂ​രു​വി​ൽ‌ നി​ന്നു​ള്ള മു​ൻ ലോ​ക്സ​ഭാം​ഗം കൂ​ടി​യാ​യ വി​ജ​യ​ശ​ങ്ക​ർ ബി​ജെ​പി വി​ട്ട​ത്. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൈ​സൂ​രു​വി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ജ​യ​ശ​ങ്ക​ർ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു.

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രി​യ​പ​ട്ട​ണ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​തി​രി​ക്കാ​ൻ പാ​ർ​ട്ടി​യി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യും ചാ​മു​ണ്ഡേ​ശ്വ​രി മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കെ​തി​രേ മ​ത്സ​രി​ക്കാ​ൻ ത​ന്നോ​ട് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ത​ന്നെ ബ​ലി​യാ​ടാ​ക്കാ​നാ​ണ് അ​വ​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​തെ​ന്നും ആ​രോ​പി​ച്ചാ​ണ് വി​ജ​യ​ശ​ങ്ക​ർ ബി​ജെ​പി വി​ട്ട​ത്.