പിറവം സ്വദേശിക്ക് ലണ്ടൻ സെന്‍റ് തോമസ് യാക്കോബായ ചർച്ചിന്‍റെ സഹായഹസ്തം
Tuesday, January 16, 2018 11:44 PM IST
ലണ്ടൻ: പിറവം സ്വദേശിയായ യുവാവിന് ലണ്ടൻ സെന്‍റ് തോമസ് യാക്കോബായ സുറിയാനി ചർച്ചിന്‍റെ സഹായ ഹസ്തം. രാജാധിരാജാ സെന്‍റ്മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഫാ. സൈമണ്‍ ചെള്ളിക്കാട്ടിൽ കോർ എപ്പിസ്കോപ്പയുടെയും ട്രസ്റ്റി മത്തായി മാഞ്ഞാമറ്റത്തിന്േ‍റയും നേതൃത്വത്തിൽ ലണ്ടൻ സെന്‍റ് തോമസ് യാക്കോബായ സുറിയാനി ചർച്ച് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ജിജോ ജോണ്‍ എന്ന യുവാവിന് ചികിത്സാ സഹായം ലഭിച്ചത്.

പള്ളികമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച 1, 23, 481 രൂപയുടെ ചെക്ക് വികാരി ഫാ. അനീഷ് കവലയിൽ ട്രസ്റ്റി ജയിംസ് കാവുങ്ങപിള്ളിക്ക് കൈമാറി. ചടങ്ങിൽ ഫാ. ഗീവർഗീസ് തണ്ടായത്ത്, സെക്രട്ടറി സന്തോഷ് അലക്സാണ്ടർ എന്നിവർ സംബന്ധിച്ചു.