യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു സ്വിറ്റ്സർലൻഡിലേക്കുള്ള കുടിയേറ്റം കുറയുന്നു
Tuesday, January 16, 2018 11:53 PM IST
ബേണ്‍: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്ന് സ്വിറ്റ്സർലൻഡിലേക്കു കുടിയേറുന്നവരുടെ എണ്ണത്തിൽ റിക്കാർഡ് ഇടിവ്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇത്തരത്തിലുള്ള ഏറ്റവും കുറവ് കുടിയേറ്റ നിരക്കാണ് 2017ൽ രേഖപ്പെടുത്തിയിരിക്കുന്നത്.

53,000 പേരാണ് വിവിധ രാജ്യങ്ങളിൽനിന്നായി കഴിഞ്ഞ വർഷം സ്വിറ്റ്സർലൻഡിലേക്കു കുടിയേറിയിട്ടുള്ളത്. ഇതിൽ 31,000 പേരാണ് യൂറോപ്യൻ യൂണിയനുള്ളിൽനിന്നുള്ളവർ. 2007ൽ ഇത്തരത്തിൽ കണക്കെടുത്തു തുടങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് ഇരുപതു ശതമാനം കുറവാണിത്.

2008 ലാണ് യൂറോപ്യൻ യൂണിയനുള്ളിൽനിന്ന് സ്വിറ്റ്സർലൻഡിലേക്ക് ഏറ്റവും കൂടുതലാളുകൾ കുടിയേറിയത്. ഏകദേശം ഒരു ലക്ഷമായിരുന്നു അത്. 2014 മുതൽ കുടിയേറ്റം ക്രമേണ കുറയുന്ന പ്രവണത ദൃശ്യമായിത്തുടങ്ങി. അതേ വർഷം തന്നെയാണ് യൂറോപ്പിൽനിന്നുള്ള കുടിയേറ്റം ക്വോട്ട പ്രകാരം നിയന്ത്രിക്കാനുള്ള നിർദേശം ജനഹിത പരിശോധന വഴി അംഗീകരിക്കാൻ സർക്കാർ നിർബന്ധിതമായതും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ