മെർണ്ടാ മലയാളി അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു
Thursday, January 18, 2018 12:38 AM IST
മെൽബണ്‍ :മെർണ്ടയിലെ മലയാളി സുഹൃത്തുക്കൾ ക്രിസ്മസ് ആഘോഷിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. കൊച്ചുകുട്ടികളുടെ മനോഹരമായ കരോൾ ആക്ഷൻ സോംഗും താളമേളങ്ങളോടു കൂടിയുള്ള സാന്തക്ലോസിന്‍റെ വരവ് ഏവരിലും കൗതുകമുണർത്തി. ആഘോഷ പരിപാടിക്ക് ജോജി കാഞ്ഞിരപ്പള്ളി, എൽദോ പോൾ എന്നിവർ ക്രിസ്മസ് സന്ദേശവും ബോബി ജോർജ് നന്ദിയും പറഞ്ഞു. കലാപരിപാടിയിൽ വിജയികളായവർക്ക് ജോർജി സമ്മാനവും നൽകി.

ബേസിൽ ജെയിംസ്, ജിനേഷ് ജേക്കബ്, മോബി ചാക്കോ, ജോളി തോമസ്, ബിജോ തോമസ്, ജോമോൻ ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോർജ് ജോസഫ്