ഐസ് മഴയിൽ ഉറഞ്ഞ് ജർമനി
Thursday, January 18, 2018 12:39 AM IST
ബർലിൻ: പടിഞ്ഞാറൻ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ തിമിർത്തു പെയ്ത ഐസ് മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചു. ഹൈവേയുൾപ്പെടുന്ന തെരുവീഥികൾ എല്ലാം തന്നെ ഐസ് വീണുണ്ടായ തെന്നലിൽ അപകടമുണ്ടായി.

രണ്ടാം നന്പർ ഹൈവേ താൽക്കാലികമായി അടച്ചു. ദേശീയ പാതകളിലും ഹൈവേകളിലും നിരവധി അപകടങ്ങൾ റിപ്പോർട്ടു ചെയ്തെങ്കിലും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. നിരവധി പേർക്ക് പരിക്കേൽക്കുകയും കനത്ത നാശ നഷ്ടമുണ്ടായതായും കണക്കാക്കപ്പെടുന്നു. റെയിൽവേ ഗതാഗതം സാരമായി തടസപ്പെട്ടു. മിക്ക സർവീസുകളും വൈകിയാണ് നടത്തിയത്. വരും ദിവസങ്ങളും വാരാന്ത്യത്തിലും ഐസ് മഴയും കൊടുങ്കാറ്റും (ഫ്രീഡറിക്കെ) ഉണ്ടാവുമെന്നും അന്തരീക്ഷ താപനില ഒന്നു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ