ബാ​ന​സ​വാ​ഡി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം
Thursday, January 18, 2018 1:19 AM IST
ബം​ഗ​ളൂ​രു: ബാ​ന​സ​വാ​ഡി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക പ്ര​വാ​സി കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി കെ.​ജെ. ജോ​ർ​ജി​നും ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നും നി​വേ​ദ​നം ന​ല്കി. ബാ​ന​സ​വാ​ഡി സ്റ്റേ​ഷ​നി​ൽ നി​ന്ന് ബി​എം​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മു​ത​ൽ പ്ര​ധാ​ന​പാ​ത വ​രെ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക, സു​ര​ക്ഷ​യ്ക്കാ​യി സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റും ഹൊ​യ്സാ​ല സ​ർ​വീ​സും ഏ​ർ​പ്പെ​ടു​ത്തു​ക, സ്റ്റേ​ഷ​നി​ൽ പ്രീ​പെ​യ്ഡ് ടാ​ക്സി കൗ​ണ്ട​ർ തു​ട​ങ്ങു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

നി​വേ​ദ​നം സ്വീ​ക​രി​ച്ച മ​ന്ത്രി ബാ​ന​സ​വാ​ഡി​യി​ൽ നി​ന്ന് മ​ജെ​സ്റ്റി​ക് വ​രെ സ​ർ​വീ​സ് ന​ട​ത്താ​ൻ ബി​എം​ടി​സി​ക്ക് നി​ർ​ദേ​ശം ന​ല്കി. സ്റ്റേ​ഷ​നി​ൽ നി​ന്ന് പ്ര​ധാ​ന പാ​ത വ​രെ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ വൈ​ദ്യു​ത​വി​ത​ര​ണ ക​മ്പ​നി​യാ​യ ബെ​സ്കോ​മി​നും നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണ്.

നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ‌ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​മ​ലിം​ഗ​റെ​ഡ്ഡി​യോ​ടും ഗ​താ​ഗ​ത​മ​ന്ത്രി എ​ച്ച്.​എം. രേ​വ​ണ്ണ​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ബി​എം​ടി​സി സ​ർ​വീ​സി​ന്‍റെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി എ​ച്ച്.​എം. രേ​വ​ണ്ണ അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക പ്ര​വാ​സി കോ​ൺ​ഗ്ര​സി​നു വേ​ണ്ടി വി​നു തോ​മ​സ്, അ​ല​ക്സ് ജോ​സ​ഫ്, ജി​ജോ വ​ർ​ഗീ​സ്, രാ​ജ​ൻ ജേ​ക്ക​ബ്, ഡോ. ​ബെ​ൻ​സ​ൺ, ജ​യ്സ​ൺ ലൂ​ക്കോ​സ്, എ​ൻ. വ​ത്സ​ൻ, വി.​എ​ൽ. ജോ​സ​ഫ്, സ​ത്യ​ൻ പു​ത്തൂ​ർ എ​ന്നി​വ​ർ നി​വേ​ദ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.