റിജോ ജോസ് ഇറ്റലിയിൽ നിര്യാതനായി
Friday, January 19, 2018 5:11 PM IST
ജനോവ: ഇറ്റലി മലയാളിയായ വയനാട് പുൽപ്പള്ളി കബിനിഗിരി കണ്ണോത്ത് റിജോ ജോസ് (42) ജനോവയിൽ നിര്യാതനായി. ജനുവരി 18ന് (വ്യാഴം) യൂറോപ്യൻ സമയം ഉച്ചകഴിഞ്ഞു 2.30ന് ആയിരുന്നു അന്ത്യം. മൃതദേഹം ജെനോവയിലെ സെന്‍റ് മർത്തിനോ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. ഭാര്യ അനി. രണ്ട് മക്കൾ അടങ്ങിയ കുടുംബവുമായി ഇറ്റലിയിലെ ജെനോവയിലായിരുന്നു കുറെ വർഷങ്ങളായി റിജോ താമസിച്ചിരുന്നത്.

റിപ്പോർട്ട്: ജെജി മാത്യു മാന്നാർ