ഓസ്കർ സ്റ്റൈൽ സെൽഫിയുമായി തെരേസ മേയും ഇമ്മാനുവൽ മാക്രോണും
Saturday, January 20, 2018 9:40 PM IST
ലണ്ടൻ: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമൊത്തുള്ള ആദ്യത്തെ ഉച്ചകോടിയിൽ രാഷ്ട്രീയ അസ്വാരസ്യങ്ങൾ പ്രകടമായെങ്കിലും സെൽഫിയുമായി ഉത്സവാന്തരീക്ഷത്തിലെത്തിച്ചിരിക്കുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ഓസ്കർ മോഡലിലുള്ള സെൽഫി തെരേസ തന്നെ ട്വിറ്ററിലും പോസ്റ്റ് ചെയ്തു.

വി ആൻ എ മ്യൂസിയത്തിൽ നടത്തിയ വിരുന്നിനിടെയാണ് ഇതു പകർത്തിയിരിക്കുന്നത്. മാക്രോണ്‍ ക്ലിക്ക് ചെയ്ത ഫോട്ടോ എന്നാണ് ഇമേജിൽനിന്നു വ്യക്തമാകുന്നത്. കായിക, സാംസ്കാരിക, ശാസ്ത്ര, വ്യവസായ മേഖലകളിൽനിന്നുള്ള പ്രമുഖർ വിരുന്നിലും സെൽഫിയിലും പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ