ഓ​സ്ട്രി​യ​യി​ലെ ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി പ്രോ​വി​ൻ​സി​ന് ന​വ​നേ​തൃ​ത്വം
Monday, January 22, 2018 11:35 PM IST
വി​യ​ന്ന: ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി (എ​ഫ്ഒ​സി) ഓ​സ്ട്രി​യ പ്രൊ​വി​ൻ​സ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കൂ​ട്ടാ​യ്മ​യു​ടെ ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​ധ്യേ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് പു​തി​യ നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റ​ത്.

ജോ​ഷി​മോ​ൻ എ​റ​ണാ​കേ​രി​ൽ (പ്ര​സി​ഡ​ന്‍റ്), ബാ​ബു മു​ക്കാ​ട്ടു​കു​ന്നേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മോ​നി​ച്ച​ൻ ക​ള​പ്പു​ര​യ്ക്ക​ൽ (സെ​ക്ര​ട്ട​റി), ലി​ല്ലി​ക്കു​ട്ടി പെ​രു​ന്പ്രാ​ൽ (ട്ര​ഷ​റ​ർ), ന​യ​ന ജിം ​കു​ഴി​യി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ​വി​ൻ മ​തു​പ്പു​റ​ത്ത് (ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് എ​ഫ്ഒ​സി​യു​ടെ പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജെ​യി​ൻ മ​ണി​യ​ൻ കേ​രി​ക്ക​ളം, ബീ​ന ക്നോ​പ്പ​ൽ, സോ​ണി കൂ​ട്ടു​മ്മേ​ൽ, ടോ​മി​ച്ച​ൻ പാ​രു​ക​ണ്ണി​ൽ, തോ​മ​സ്കു​ട്ടി പാ​ത്തി​ക്ക​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പു​തി​യ ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടാ​യ്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്രാ​ധാ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള രൂ​പ​രേ​ഖ​യും ത​യ്യാ​റാ​ക്കി. പ്രാ​ധാ​ന സം​ഗ​മ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അം​ഗ​ങ്ങ​ളെ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ഷി​മോ​ൻ എ​റ​ണാ​കേ​രി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി