സ്വി​റ്റ്സ​ർ​ല​ൻഡിൽ ക​രോ​ൾ സം​ഗീ​തം പാ​ടാ​ൻ കൂ​ട്ടാ​ക്കാ​ത്ത കു​ട്ടി​ക​ളു​ടെ പി​താ​വ് 500 ഫ്രാ​ങ്ക് പി​ഴ​യൊ​ടു​ക്ക​ണം
Monday, January 22, 2018 11:44 PM IST
സൂ​റി​ച്ച്: ക​രോ​ൾ സം​ഗീ​തം ആ​ല​പി​ക്കു​വാ​ൻ സ്കൂ​ളി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന മു​സ്ലീം വി​ദ്യാ​ർ​ഥി​ക​ളു​ടെ പി​താ​വ് 500 ഫ്രാ​ങ്ക് പി​ഴ​യ​ട​ക്ക​ണം. സ്കൂ​ൾ അ​ധി​കൃ​ത​ർ 500 ഫ്രാ​ങ്ക് പി​ഴ ചു​മ​ത്തി​യ​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ച പി​താ​വി​നാ​ണ് പി​ഴ​യ​ട​ച്ചേ മ​തി​യാ​കൂ എ​ന്ന ഉ​ത്ത​ര​വ് കോ​ട​തി ന​ൽ​കി​യ​ത്.

പി​താ​വ് എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ ക​ട​മ നി​റ​വേ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്തി​നാ​ണ് പി​ഴ ശി​ക്ഷ. ക്രി​സ്മ​സ് ക​രോ​ൾ സം​ഗീ​തം ആ​ല​പി​ക്കു​ന്ന​ത് മ​ത​പ​ര​മാ​യ ച​ട​ങ്ങ​ല്ലെ​ന്നും സാ​ധാ​ര​ണ ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​മാ​യി​രു​ന്നു സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ വാ​ദം. എ​ന്നാ​ൽ ഇ​തം​ഗീ​ക​രി​ക്കാ​തെ​യാ​ണ് ത​ന്‍റെ മൂ​ന്ന് കു​ട്ടി​ക​ളെ​യും പി​താ​വ് ആ ​ദി​വ​സം സ്കൂ​ളി​ൽ അ​യ​യ്ക്കാ​തി​രു​ന്ന​ത്. പി​താ​വി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ