സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ കി​ഡൂ വെ​ക്കേ​ഷ​ൻ​സ് ഫാ. ​തോ​മ​സ് പ്ലാ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 23, 2018 10:53 PM IST
സൂ​റി​ക്ക്: പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തി​ന്‍റെ പ​റു​ദീ​സ​യാ​യ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ന​വ​സം​രം​ഭ​മാ​യ കി​ഡൂ വെ​ക്കേ​ഷ​ൻ​സ് (Kidoo Vacations Rent a Car) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സൂ​റി​ച്ചി​ലെ അ​ഫോ​ൾ​ട്ട​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റ​വ. ഫാ. ​തോ​മ​സ് പ്ലാ​പ്പി​ള്ളി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ നി​ര​വ​ധി വാ​ണി​ജ്യ വ്യ​വ​സാ​യ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. റോ​ബി​ൻ തു​രു​ത്ത​പ്പി​ള്ളി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജീ​സ​ണ്‍ അ​ട​ശേ​രി ച​ട​ങ്ങി​ൽ ന​ന്ദി പ​റ​ഞ്ഞു. ആ​ദ്യ ബു​ക്കിം​ഗ് സ്വീ​ക​രി​ച്ച് ലാ​ൻ​സ് അ​റ​യ്ക്ക​ലി​ന് താ​ക്കോ​ൽ ന​ൽ​കു​ക​യും ചെ​യ്തു. ക്രി​ഷ് ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് സി​ഇ​ഒ വ​ർ​ഗീ​സ് എ​ടാ​ട്ടു​കാ​ര​ൻ കി​ഡൂ വെ​ക്കേ​ഷ​ൻ​സി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

വി​ൻ​സെ​ന്‍റ് പ​റ​യ​നി​ലം സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മേന്മ​യേ​റി​യ സേ​വ​നം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ത​ങ്ങ​ൾ ടൂ​റി​സം രം​ഗ​ത്ത് കാ​ൽ​വ​യ്ക്കു​ന്ന​തെ​ന്നും ഏ​വ​ർ​ക്കും ഉ​ല്ല​സി​ച്ചു യാ​ത്ര ചെ​യ്യാ​നു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​മാ​ണ് ത​ങ്ങ​ൾ വാ​ഗ്ദാ​നം ന​ൽ​കു​ന്ന​തെ​ന്നും അ​റി​യി​ച്ചു.

സ്വി​സി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കു​വാ​ൻ ഗ്രൂ​പ്പാ​യി ഇ​വി​ടെ​യെ​ത്തു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഇ​നി​മു​ത​ൽ യാ​ത്രാ​ക്ലേ​ശം ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കു​വാ​ൻ കി​ഡൂ വെ​ക്കേ​ഷ​ൻ​സി​ലൂ​ടെ സാ​ധി​ക്കും .ആ​ദ്യ ഘ​ട്ട​മാ​യി ഒ​ൻ​പ​തു സീ​റ്റി​ന്‍റെ ന​വീ​ന സൗ​ക​ര്യ​ങ്ങ​ളോ​ടും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടും കൂ​ടി​യ മേ​ഴ്സി​ഡെ​സ് വി​റ്റോ ടൂ​ർ​സും , പ​തി​മൂ​ന്നു സീ​റ്റി​ന്‍റെ റെ​ന​ൽ​റ്റ് മാ​സ്റ്റ​റു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കി​ഡൂ വെ​ക്കേ​ഷ​ൻ​സി​ന്‍റെ സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ബി​ൻ തു​രു​ത്ത​പ്പി​ള്ളി​ൽ, വി​ൻ​സെ​ന്‍റ് പ​റ​യ​നി​ലം, ജീ​സ​ണ്‍ അ​ട​ശേ​രി എ​ന്നീ മൂ​ന്ന് യു​വ​സം​രം​ഭ​ക​രാ​ണ് കി​ഡൂ വെ​ക്കേ​ഷ​ൻ​സി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​ർ.


റിപ്പോർട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ