ലോ​ക സാ​ന്പ​ത്തി​ക ഉ​ച്ച​കോ​ടി​യി​ൽ ഷാ​രൂ​ഖ് ഖാ​ന് ക്രി​സ്റ്റ​ൽ അ​വാ​ർ​ഡ്
Tuesday, January 23, 2018 11:05 PM IST
ദാ​വോ​സ്. ലോ​ക സാ​ന്പ​ത്തി​ക ഉ​ച്ച​കോ​ടി​യി​ൽ ന​ൽ​കു​ന്ന ക്രി​സ്റ്റ​ൽ അ​വാ​ർ​ഡി​ന് ഈ ​വ​ർ​ഷം ഭാ​ര​ത​ത്തി​ലെ ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ൻ അ​ർ​ഹ​നാ​യി. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം ചെ​യ്യു​ന്ന ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ത്യേ​ക അ​വാ​ർ​ഡാ​ണ് ക്രി​സ്റ്റ​ൽ അ​വാ​ർ​ഡ്.

ക​ഴി​ഞ്ഞ 24 വ​ർ​ഷ​ങ്ങ​ളാ​യി ലോ​ക സാ​ന്പ​ത്തി​ക ഉ​ച്ച​കോ​ടി​യി​ൽ ഈ ​അ​വാ​ർ​ഡ് ന​ൽ​കി വ​രു​ന്നു. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ഷാ​രൂ​ഖ് ഖാ​ന് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മീ​ർ ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ ഭാ​ര​ത​ത്തി​ൽ നി​ര​വ​ധി സാ​മൂ​ഹ്യ​സേ​വ​ന പ​ദ്ധ​തി​ക​ൾ ഷാ​രൂ​ഖ് ഖാ​ൻ ചെ​യ്തു വ​രു​ന്നു.

ഷാ​രൂ​ഖ് ഖാ​നെ കൂ​ടാ​തെ കേ​റ്റ് ബ്ലാ​ൻ​കെ​റ്റ്, സ​ർ എ​ൽ​ട്ട​ൻ ജോ​ണ്‍ എ​ന്നി​വ​രാ​ണ് ഈ ​വ​ർ​ഷ​ത്തെ ക്രി​സ്റ്റ​ൽ അ​വാ​ർ​ഡ് നേ​ടി​യ​ത്. അ​ന്താ​രാ​ഷ്ട്ര സി​നി​മ സം​വി​ധാ​യി​ക​യും ന​ടി​യു​മാ​യ കേ​റ്റ് അ​ഭ​യാ​ർ​ത്ഥി മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​നം കൊ​ണ്ട് ലോ​ക ശ്ര​ദ്ധ നേ​ടി​യ വ്യ​ക്തി​യാ​ണ്. അ​റി​യ​പ്പെ​ടു​ന്ന മ്യൂ​സി​ക് ആ​ർ​ട്ടി​സ്റ്റാ​യ സ​ർ എ​ൽ​ട്ട​ൻ ജോ​ണ്‍ എ​യ്ഡ്സ് രോ​ഗി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള സ​ജീ​വ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ദാ​വോ​സ് സാ​ന്പ​ത്തി​ക ഉ​ച്ച​കോ​ടി സ​ദ​സി​ൽ മൂ​വ​രും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ