ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ തിരുനാൾ 28 ന്
Thursday, January 25, 2018 7:16 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ആഘോഷിക്കുന്നു. ജനുവരി 28 ന് (ഞായർ) രാവിലെ 10.30 ന് സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിലാണ് തിരുക്കർമങ്ങൾ.

രൂപം എഴുന്നള്ളിപ്പ്, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം എന്നിവയ്ക്ക് സിബിസിഐ ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് വട്ടക്കുഴി മുഖ്യകാർമികത്വം വഹിക്കും. ഫാ. പയസ് മലേക്കണ്ടത്തിൽ സഹകാർമികനായിരിക്കും. രൂപം വണങ്ങൽ, നേർച്ച, വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പ് എന്നിവയും നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്