ഡിഎംഎ റിപ്പബ്ലിക് ദിനാഘോഷം നടത്തി
Saturday, January 27, 2018 8:21 PM IST
ന്യൂഡൽഹി : ഇന്ത്യയുടെ 69-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ആർകെ പുരത്തെ സാംസ്കാരിക സമുച്ചയാങ്കണത്തിൽ ദേശീയ പതാക ഉയർത്തി.

പ്രസിഡന്‍റ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ ആർകെ പുരം ഏരിയയിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങളും വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്‍റ് വിനോദിനി ഹരിദാസ്, ട്രഷറർ സി.ബി. മോഹനൻ, നിർവാഹക സമിതി അംഗങ്ങളായ സുനിൽ കുമാർ നായർ, സുജാ രാജേന്ദ്രൻ, അംബിക സുകുമാരൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. അഡ്വ. തോമസ് തര്യൻ, ആർകെ പുരം ഏരിയ ഭാരവാഹികൾ ഡിഎംഎ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്തവർക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു.

റിപ്പോർട്ട്: പി.എൻ. ഷാജി