ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി​യി​ൽ അ​ദ്വാ​യ-2018
Tuesday, January 30, 2018 11:51 PM IST
ബം​ഗ​ളൂ​രു: ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ന്‍റെ​യും ക്രൈ​സ്റ്റ് അ​ക്കാ​ഡ​മി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജേ​ണ​ൽ ഓ​ഫ് ധ​ർ​മ​യു​ടെ​യും ഗ്ലോ​ബ​ൽ​എ​ത്തി​ക്സ് ഡോ​ട്ട്നെ​റ്റ് ഇ​ന്ത്യ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദ്വാ​യ 2018 അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ഈ​മാ​സം 18, 19 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

64 അ​തി​ഥി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ ഒ​റാ​ക്കി​ൾ കോ​ർ​പ​റേ​ഷ​ൻ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ കെ.​കെ. ഡേ​വി​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. രാ​ജ​ൻ ഗു​രു​ക്ക​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ്ളോ​റി​ഡ അ​റ്റ്ലാ​ന്‍റി​ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ. ഡോ​ൺ ആ​ഡം​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ റ​വ.​ഡോ. ഡേ​വി​സ് പാ​ണാ​ട​ൻ ര​ചി​ച്ച എ​ല​മെ​ന്‍റ്സ് ഓ​ഫ് റി​സ​ർ​ച്ച് എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

ജെ​യ്ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​ഡി. യോ​ഗാ​ന​ന്ദ റാ​വു, ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ. ​പ്ര​വീ​ൺ കു​മാ​ർ അ​ൻ​ഷു​മാ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ജ​നു​വ​രി 19ന് ​ന​ട​ന്ന പ്ലീ​ന​റി സെ​ഷ​നി​ൽ അ​ലാ​ഹാ​ബാ​ദ് ജി.​ബി. പ​ന്ത് സോ​ഷ്യ​ൽ സ​യ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ പ്ര​ഫ. ബ​ദ്രി നാ​രാ​യ​ൺ, ഡോ. ​അ​ർ​ച്ച​ന സിം​ഗ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​സ്ത​ക​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബാം​ഗ​ളൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ന​ട​രാ​ജ് ഹു​ളി​യാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.