ഛത്തർപൂർ സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ തിരുനാൾ
Wednesday, January 31, 2018 12:12 AM IST
ന്യൂഡൽഹി: മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രീയർക്കിസ് ബാവയുടെ 86-ാമത് ദുഖ്റോനോ പെരുന്നാൾ ഛത്തർപൂർ സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ഫെബ്രുവരി മൂന്ന്, നാല് (ശനി, ഞായർ) തീയതികളിൽ നടക്കും.

മൂന്നിന് 5.30ന് പെരുന്നാളിനു തുടക്കം കുറിച്ചു കൊടിയേറും. തുടർന്നു 6.30ന് സന്ധ്യാപ്രാർഥന, ആശിർവാദം എന്നിവ നടക്കും. നാലിന് ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ വിശ്വാസികൾ പങ്കെടുക്കുന്ന 15-ാമത് തീർഥയാത്ര രാവിലെ 11.30ന് ഗോൾഡാക്ഖാന സെന്‍റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ആരംഭിച്ച് പട്ടേൽ ചൗക്ക്, ഞആക, സെൻട്രൽ സെക്രട്ടറിയേറ്റ്, കചഅ, ഹൗസ് ഖാസ്, കുത്തബ്മിനാർ വഴി ഛത്തർപൂർ ബൈപാസ് റോഡിലെത്തുന്പോൾ സെന്‍റ് ഗ്രിഗോറിയോസ് ഇടവക സ്വീകരിച്ച് ഛത്തർപൂർ ദേവാലയത്തിൽ എത്തിച്ചേരും.

വൈകുന്നേരം 5.30ന് സന്ധ്യാപ്രാർഥനക്കും വിശുദ്ധ മൂന്നിൻമേൽ കുർബാനക്കും കുര്യാക്കോസ് മോർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു പ്രസംഗം, ധൂപപ്രാർഥന, ആശിർവാദം എന്നിവ നടക്കും.

ഇടവകയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേവാലയത്തിന്‍റെ മുഖവാര ശിലാസ്ഥാപനവും ഈ വർഷത്തെ പെരുന്നാളിനോടനുബന്ധിച്ച് നടക്കും. ഇടവക മെത്രാപ്പോലീത്ത ശിലാസ്ഥാപന ശ്രുശ്രൂഷകൾ നിർവഹിക്കും. ഡൽഹി ഭദാസനത്തിലെ വിവിധ ദേവാലയങ്ങളിലെ കോർ എപ്പിസ്കോപ്പാമാർ വൈദികർ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്നു തമുക്ക് നേർച്ചയും സ്നേഹവിരുന്നും നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്