ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന നോ​ന്പു​കാ​ല ഒ​രു​ക്ക ധ്യാ​നം ഫെ​ബ്രു​വ​രി 15, 16 തീ​യ​തി​ക​ളി​ൽ
Monday, February 12, 2018 10:31 PM IST
ഡ​ബ്ലി​ൻ ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന നോ​ന്പു​കാ​ല ഒ​രു​ക്ക ധ്യാ​നം ’ആ​ത്മീ​യം’ ഫെ​ബ്രു​വ​രി 15, 16 തീ​യ​തി​ക​ളി​ൽ താ​ല സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യി​ൽ (St. Ann's Church, Bohernabreena, Co. Dublin) ന​ട​ത്ത​പ്പെ​ടും. ഫെ​ബ്രു​വ​രി 15 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ ര​ണ്ടാം ക്ലാ​സ് മു​ത​ൽ ആ​റാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഫെ​ബ്രു​വ​രി 16 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ ഏ​ഴാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​മാ​ണ് ധ്യാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ ചാ​പ്ല​യി​ൻ ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ല​ച്ച​നാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

ക​ളി​യും ചി​രി​യും പാ​ട്ടും പ്രാ​ർ​ത്ഥ​ന​യും വി​ചി​ന്ത​ന​വും കു​ന്പ​സാ​ര​വും കു​ർ​ബാ​ന​യും എ​ല്ലാം ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് നോ​ന്പു​കാ​ലം വി​ശു​ദ്ധി​യി​ൽ ജീ​വി​ക്കാ​ൻ കു​ട്ടി​ക​ളെ ഒ​രു​ക്കു​ന്ന ഈ ​ധ്യാ​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​ആ​ന്‍റ​ണി ചീ​രം​വേ​ലി​ൽ എം​എ​സ്ടി, ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കു​ട്ടി​ക​ൾ​ക്കാ​യി ഉ​ച്ച​ഭ​ക്ഷ​ണ​വും ല​ഘു​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ധ്യാ​ന​ദി​വ​സം രാ​വി​ലെ സ​മ്മ​ത​പ​ത്രം പൂ​രി​പ്പി​ച്ചു ന​ൽ​കേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്