തി​രു​സ​ഭ എ​ന്നും സ്ത്രീ​ക​ളോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു: മാ​ർ തോ​മ​സ് ത​റ​യി​ൽ
Monday, February 12, 2018 10:44 PM IST
ഡാ​ർ​ലിം​ഗ്ട​ണ്‍: തി​രു​സ​ഭ ആ​രം​ഭം മു​ത​ൽ ഇ​ന്നു വ​രെ സ്ത്രീ​ക​ളോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. ഡാ​ർ​ലിം​ഗ്ട​ണി​ലെ ഡി​വൈ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​താ വു​മ​ണ്‍​സ് ഫോ​റം ദ്വി​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന സെ​മി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​യാ​വ​ബോ​ധ​മു​ള്ള കു​ടും​ബി​നി​ക​ളും, അ​മ്മ​മാ​രും ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ൽ ഉ​ണ്ട​ണ്ടാ​ക​ണം. അ​പ്പോ​ൾ അ​വ​ർ​ക്ക് സ​ന്തോ​ഷ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ജീ​വി​ക്കു​വാ​ൻ സാ​ധി​ക്കും. സാ​ഹ​ച​ര്യ​ങ്ങ​ളും, മ​റ്റു​ള്ള​വ​രും ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തെ നി​യ​ന്ത്രി​ക്കു​വാ​ൻ ഇ​ട​യാ​ക​രു​ത്. എ​ങ്കി​ൽ മാ​ത്ര​മേ ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യും ക​രു​ത്തോ​ടെ​യും ജീ​വി​ക്കു​വാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും മാ​ർ തോ​മ​സ് ത​റ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത കു​ട്ടി​ക​ളു​ടെ വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച ഈ ​വ​ർ​ഷ​ത്തി​ൽ അ​വ​രു​ടെ വി​ശു​ദ്ധീ​ക​ര​ണ​ത്തി​ലും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ലും സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ലും നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ൾ ചെ​യ്യാ​ൻ വു​മ​ണ്‍​സ് ഫോ​റ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു. റ​വ. ഫാ. ​ജോ​ർ​ജ്ജ് പ​ന​യ്ക്ക​ൽ വി.​സി, ഫാ. ​ജോ​ർ​ജ് കാ​രാ​മ​യി​ൽ എ​സ്ജെ, ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ, സി. ​ഷാ​രോ​ണ്‍ സി​എം​സി, സി. ​മ​ഞ്ചു​ഷ തോ​ണ​ക്ക​ര എ​സ്സി​എ​സ്സി, വു​മ​ണ്‍​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജോ​ളി മാ​ത്യു, ഷൈ​നി സാ​ബു, സോ​ണി​യ ജോ​ണി, ഓ​മ​ന ലെ​ജോ, റ്റാ​ൻ​സി പാ​ലാ​ട്ടി, വ​ൽ​സാ ജോ​യി, ബെ​റ്റി ലാ​ൽ, സ​ജി വി​ക്ട്ട​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു ജോ​സ​ഫ്