നോ​ന്പു​കാ​ല കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി സ്ക​ന്ദോ​ർ​പ്പി​ൽ; റ​വ. ഫാ. ​ടോ​മി എ​ടാ​ട്ട് ന​യി​ക്കും
Wednesday, February 14, 2018 5:13 PM IST
സ്ക​ന്ദോ​ർ​പ്പ്: അ​ന്പ​തു​നോ​ന്പി​ന്‍റെ ചൈ​ത​ന്യം ഹൃ​ദ​യ​ത്തി​ലേ​റ്റു വാ​ങ്ങു​ന്ന​തി​നും കു​ടും​ബ​ജീ​വി​ത ന​വീ​ക​ര​ണ​ത്തി​നു സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി ര​ണ്ടു​ദി​വ​സ​ത്തെ വാ​ർ​ഷി​ക​ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ ഫെ​ബ്രു​വ​രി 14, 15 (ബു​ധ​ൻ, വ്യാ​ഴം) ദി​വ​സ​ങ്ങ​ളി​ലാ​യി സ്ക​ന്ദോ​ർ​പ്പ് കാ​ത്ത​ലി​ക് ക​മ്യൂ​ണി​റ്റി​യി​ൽ ന​ട​ക്കു​ന്നു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യാ​ണ് ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ.

കിം​ബേ​ർ​ലി പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്ട് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്കു​ന്ന ധ്യാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് വ​ച​ന​പ്ര​ഘോ​ഷ​ക​നാ​യി റ​വ. ഫാ. ​ടോ​മി എ​ടാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. സെ​ഹി​യോ​ൻ യു​കെ മി​നി​സ്ട്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്കൂ​ൾ ഓ​ഫ് ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീ​മം​ഗ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും ന​യി​ക്കും.

വി​ഭു​തി ബു​ധ​നാ​ഴ്ച തി​രു​ക​ർ​മ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു വി. ​കു​ർ​ബാ​ന​യും അ​നു​താ​പ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യ ചാ​രം പൂ​ശ​ലും (കു​രി​ശു​വ​ര തി​രു​നാ​ൾ) മ​റ്റു പ്ര​ത്യേ​ക തി​രു​ക​ർ​മ്മ​ങ്ങ​ളും ബു​ധ​നാ​ഴ്ച ന​ട​ക്കും. വി​കാ​രി ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​ങ്ങ​നെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. നോ​ന്പു​ക​ലാ ചൈ​ത​ന്യ​ത്തി​ൽ ദൈ​വ​സ്വ​രം കേ​ൾ​ക്കു​വാ​നും ആ​ത്മീ​യ ഉ​ണ​ർ​വു പ്രാ​പി​ക്കു​വാ​നും എ​ല്ലാ​വ​രെ​യും യേ​ശു​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്യു​ന്നു.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്