സോ​മ​ഷെ​ട്ടി​ഹ​ള്ളി ക്ഷേ​ത്ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല
Wednesday, February 14, 2018 10:00 PM IST
ബം​ഗ​ളൂ​രു: സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വം മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. കേ​ര​ള​ത്തി​ലെ ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നേ​രി​ട്ടെ​ത്തി പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത ഭ​ക്ത​ർ​ക്കു വേ​ണ്ടി​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ പൊ​ങ്കാ​ല ഉ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പൊ​ങ്കാ​ല​യു​ടെ ഭാ​ഗ​മാ​യി മാ​ർ​ച്ച് ഒ​ന്നി​ന് രാ​വി​ലെ ഗ​ണ​പ​തി​ഹോ​മം, വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ക​ല​ശ​പൂ​ജ, ഭ​ഗ​വ​തി​സേ​വ, വി​ശേ​ഷാ​ൽ അ​ർ​ച്ച​ന​ക​ൾ എ​ന്നി​വ ന​ട​ക്കും.

മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ 5.30ന് ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, കു​ങ്കു​മ​പ്പ​റ, നെ​ൽ​പ്പ​റ തു​ട​ങ്ങി​യ​വ​യും പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു ശേ​ഷം മ​ഹാ അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം മ​ത്തി​ക്ക​രെ, ബെ​ൽ സ​ർ​ക്കി​ൾ, ഗം​ഗ​മ്മ സ​ർ​ക്കി​ൾ, സി.​ബി സാ​ന്ദ്ര, ജാ​ല​ഹ​ള്ളി അ​യ്യ​പ്പ​ക്ഷേ​ത്രം, കെ​ജി​ഹ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നാ​വ​ശ്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും ക്ഷേ​ത്ര​ത്തി​ൽ നി​ന്നു ല​ഭ്യ​മാ​യി​രി​ക്കും. മ​ത്തി​ക്ക​രെ അ​യ്യ​പ്പ ഭ​ജ​ന​മ​ണ്ഡ​ലി​യു​ടെ ഭ​ക്തി​ഗാ​ന​സു​ധ​യും സ​മ​ന്വ​യ ദാ​സ​റ​ഹ​ള്ളി, സോ​മ​ഷെ​ട്ടി​ഹ​ള്ളി സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​വാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മൊ​രു​ക്കും. പി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഇ. ​ജ​യ​രാ​ജ്, വി​ശ്വ​നാ​ഥ​ൻ പി​ള്ള, ടി.​വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കും. ബ്ര​ഹ്മ​ശ്രീ ശി​വ​രാ​മ​ൻ ന​ന്പൂ​തി​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ കു​റു​പ്പ് അ​റി​യി​ച്ചു. പൊ​ങ്കാ​ല കൂ​പ്പ​ണു​ക​ൾ​ക്കും പൂ​ജ​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നും ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 9844082061 .