ഡെ​ൻ​മാ​ർ​ക്ക് രാ​ജാ​വ് ഹെ​ൻ​റി​ക് അ​ന്ത​രി​ച്ചു
Wednesday, February 14, 2018 10:29 PM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് രാ​ജാ​വ് പ്രി​ൻ​സ് ഹെ​ൻ​റി​ക്(83) വി​ട​വാ​ങ്ങി. കു​റെ​ക്കാ​ല​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. രാ​ജ്ഞി മാ​ർ​ഗ​ര​റ്റാ​ണ് പ​ത്നി. ര​ണ്ടു മ​ക്ക​ളും എ​ട്ടു കൊ​ച്ചു​മ​ക്ക​ളു​മു​ണ്ട്. വി​ന്‍റ​ർ ഒ​ളിം​ന്പി​ക്സ് കാ​ണാ​ൻ സൗ​ത്ത് കൊ​റി​യ​യി​ൽ ആ​യി​രു​ന്ന മൂ​ത്ത പു​ത്ര​നും നി​ല​വി​ലെ കി​രീ​ട​ധാ​രി​യു​മാ​യ ഫ്രെ​ഡ​റി​ക് പി​താ​വി​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് തി​രി​ച്ചെ​ത്തി. ഇ​ള​യ പു​ത്ര​ൻ ജോ​വാ​ഹിം. മേ​യും മ​രി​യു​മാ​ണ് മ​രു​മ​ക്ക​ൾ. രാ​ജാ​വി​ന്‍റെ വി​ട​വാ​ങ്ങ​ലി​ൽ ഡെ​ൻ​മാ​ർ​ക്കു​കാ​ർ ദു​ഖാ​ച​ര​ണ​ത്തി​ലാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ