വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി കൗ​ണ്‍​സി​ലിം​ഗ് ഫെ​ബ്രു​വ​രി 25ന്
Friday, February 16, 2018 8:57 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലെ ആ​ല​പ്പു​ഴ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്തു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്നു. കാ​നിം​ഗ് റോ​ഡി​ലെ കേ​ര​ളാ സ്കൂ​ളി​ൽ് ഫെ​ബ്രു​വ​രി 25 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3 മു​ത​ൽ 6 വ​രെ​യാ​ണ് സ​മ​യം.

കേ​ര​ള സ്കൂ​ളു​ക​ളി​ലെ​യും ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല​യി​ലെ മ​റ്റു സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കും കൗ​ണ്‍​സി​ലിം​ഗി​ൽ പ​ങ്കെ​ടു​ക്കാം. 'പ​രീ​ക്ഷ​യെ എ​ങ്ങി​നെ അ​ഭി​മു​ഖീ​ക​രി​ക്കാം’, ’പ​രീ​ക്ഷാ​കാ​ല​ത്തു കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ’, ’ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ഭാ​സ മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ ക്ലാ​സു​ക​ൾ ന​ട​ത്തും.

പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​ഷാ​ജി, സെ​ക്ര​ട്ട​റി കെ. ​വി രാ​ജു എ​ന്നി​വ​രു​മാ​യി 9582579289, 9810865833, 9810678740 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി