ജ​ർ​മ​നി​യി​ൽ അ​ന്താ​രാ​ഷ്ട്ര സെ​ക്യൂ​രി​റ്റി കോ​ണ്‍​ഫ​റ​ൻ​സി​ന് തു​ട​ക്ക​മാ​യി
Friday, February 16, 2018 10:33 PM IST
ബെ​ർ​ലി​ൻ: അ​ന്താ​രാ​ഷ്ട്ര സെ​ക്യൂ​രി​റ്റി കോ​ണ്‍​ഫ​റ​ൻ​സി​ന് ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ തു​ട​ക്ക​മാ​യി. ജ​ർ​മ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഉ​ർ​സു​ല ഫൊ​ണ്‍ ഡെ​ർ ലെ​യ​ൻ, ഫ്ര​ഞ്ച് പ്ര​തി​രോ​ധ​മ​ന്ത്രി ഫ്ളോ​റെ​ൻ​സ് പെ​ർ​ലി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി മൂ​ന്നു​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

20 രാ​ജ്യ​ത്ത​ല​വന്മാ​രും, അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ മ​ന്ത്രി ജെ​യിം​സ് മാ​റ്റി​സ്, ട്രം​പി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് സെ​ന​റ്റ​ർ എ​ച്ച്ആ​ർ മെ​ക് മാ​സ്റ്റ​ർ ഉ​ൾ​പ്പ​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, റ​ഷ്യ അ​മേ​രി​ക്ക ത​മ്മി​ലു​ള്ള ബ​ന്ധം, മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തെ അ​ന​വ​ധി പ്ര​ശ്ന​ങ്ങ​ൾ നി​രാ​യു​ധീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

"​മ​ഹാ ശ​ക്തി​ക​ളു​ടെ ക​ടു​ത്ത വി​ശ്വാ​സം​' സ​മ്മേ​ള​ന​ത്തെ വി​ജ​യ​ത്തി​ലെ​ത്തി​യ്ക്കു​മെ​ന്ന് സെ​ക്യൂ​രി​റ്റി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ത​ല​വ​ൻ വോ​ൾ​ഫ്ഗാം​ഗ് ഇ​ഷിം​ഗ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ