ജസോളാ ഫൊറോനാ പള്ളിയിൽ ധ്യാനവും യൂത്ത് കണ്‍വൻഷനും
Tuesday, February 20, 2018 12:14 AM IST
ഡൽഹി/ജസോളാ: ഫാത്തിമ മാതാ ഫൊറോനാ ഇടവകയിൽ വാർഷികധ്യനം ഫെബ്രുവരി 23, 24 (വെള്ളി ശനി) തീയതികളിൽ നടക്കും.

വൈകുന്നേരം അഞ്ചിന് കുരിശിന്‍റെ വഴി, തുടർന്നു വിശുദ്ധ കുർബാന, വചന പ്രഘോഷണം ആരാധന, തുടർന്നു നടക്കുന്ന ധ്യാനം ഫാ. ജോമോൻ കൊച്ചു കണിയാംപറന്പിൽ എംസിബിഎസ് നയിക്കും. വികാരി ഫാ. മാർട്ടിൻ പാലമറ്റം, ഫാ. സുനിൽ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകും.

ഞായറാഴ്ച നടക്കുന്ന യൂത്ത് കണ്‍വൻഷൻ (എഫാത്താ) രാവിലെ 8 ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് വൈകുന്നേരം നാലിന് അവസാനിക്കും. യുവജനങ്ങളുടെ ആനുകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധനവും ചിന്തകളും ക്ലാസിൽ ഉണ്ടായിരിക്കും. ഫാ.ജോമോൻ കൊച്ചുകണിയാംപറന്പിൽ എംസിബിഎസ് ക്ലാസ് നയിക്കും.

ജസോളാ ഫൊറോനയ്ക്കു കീഴിൽവരുന്ന എല്ലാ പള്ളികളിലെയും (ഡിഎസ് വൈഎം) യൂത്ത് മെംബർമാർ കണ്‍വൻഷനിൽ പങ്കെടുക്കും. ഡിഎസ് വൈഎം രക്ഷാധികാരി ഫാ. മാർട്ടിൻ പാലമറ്റം, ഡയറക്ടർ ഫാ. സുനിൽ അഗസ്റ്റിൻ എന്നിവർ കണ്‍വൻഷന് നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്