ഓസ്ട്രിയയിലെ ക്നാനായ സമൂഹത്തിന് പുതിയ നേതൃത്വം
Tuesday, February 20, 2018 12:15 AM IST
വിയന്ന: ഓസ്ട്രിയയിലെ ക്നാനായ കാത്തലിക് കമ്യൂണിറ്റിയുടെ 2018 വർഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ജനുവരിയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ എബി കൊച്ചുപറന്പിൽ (പ്രസിഡന്‍റ്), മജോൾ ചിറ്റേട്ട് (വൈസ് പ്രസിഡന്‍റ്), അലക്സ് വിലങ്ങാട്ടുശേരിൽ (ജനറൽ സെക്രട്ടറി), ലില്ലി മാക്കിൽ (ജോയിന്‍റ് സെക്രട്ടറി/പിആർഒ), അലക്സ് വരിക്കമാൻതൊട്ടിയിൽ (ട്രഷറർ) എന്നിവരെ മുഖ്യഭാരവാഹികളായും ഡികെസിസി പ്രതിനിധിയായി എബ്രഹാം കുരുട്ടുപറന്പിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരായി വിൽസണ്‍ പോളയ്ക്കൽ, സ്പോർട്സ് കോഓർഡിനേറ്റർമാരായി എബി കുരുട്ടുപറന്പിൽ, ജോമോൻ പണിക്കപ്പറന്പിൽ, പയസ് കടുന്തനാംകുഴിയിൽ, അലക്സ് പള്ളിപ്പുറത്ത്, വിമെൻസ് ഫോറം പ്രതിനിധികളായി നൈസി കണ്ണന്പാടം, മിനി വിളങ്ങാട്ടുശേരിൽ, ദീപ പള്ളിപ്പുറത്ത്, മോളികുട്ടി പടിഞ്ഞാറേക്കാലയിൽ എന്നിവരെയും തെരഞ്ഞെടുത്തു.

യൂത്ത് കോഓർഡിനേറ്റർമാരായി മനോജ് പടിഞ്ഞാറേക്കാലയിൽ, ശരത് കൊച്ചുപറന്പിൽ, മീനു മാക്കിൽ, റോസ്മേരി വിളങ്ങാട്ടുശേരിൽ, കുട്ടികൾക്കുവേണ്ടി നൈസി കണ്ണന്പാടം, കുഞ്ഞുമോൾ വരിക്കമാൻതൊട്ടിയിൽ എന്നിവരും നിമ്മി കൊച്ചുപറന്പിൽ, മേഴ്സി പോളയ്ക്കൽ, കുഞ്ഞുമോൾ വരിക്കമാൻതൊട്ടിയിൽ എന്നിവരെ സ്വീകരണ കമ്മിയിലേയ്ക്കും തെരഞ്ഞെടുത്തു.

ജിബു ചിറ്റേട്ട്, പിയുഷ് കണ്ണന്പാടം, തോമസ് മാക്കിൽ, മാത്യു പടിഞ്ഞാറേക്കാലയിൽ, തങ്കമ്മ കോയിത്തറ, സലോമി കുരുട്ടുപറന്പിൽ, നിഷ പണിക്കപ്പറന്പിൽ, ജോസ് & മേരി വട്ടപ്പറന്പിൽ, സജി & ലിസി തച്ചേട്ട്, സ്മിത കടുന്തനാംകുഴിയിൽ എന്നിവർ കമ്മിറ്റി അംഗങ്ങളും ജിമ്മി കോയിത്തറ, എബ്രഹാം കുരുട്ടുപറന്പിൽ എന്നിവർ ഉപദേശക സമിതിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. ജോർജ് വടക്കുംചേരിയിൽ എക്സ് ഓഫീഷ്യോയായി തുടരും.

റിപ്പോർട്ട്: ജോബി ആന്‍റണി