ജർമനിയിലെ സീറോ മലങ്കര സമൂഹത്തിന്‍റെ നോന്പുകാല ധ്യാനം 24 മുതൽ
Wednesday, February 21, 2018 1:02 AM IST
ഫ്രാങ്ക്ഫർട്ട്: വലിയ നോന്പിന്‍റെ മുന്നോടിയായി ജർമനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിലെ വിവിധ മിഷനുകളിൽ വാർഷിക ധ്യാനം നടത്തുന്നു. ക്രിസ്തുവിന്‍റെ പീഢാനുഭവ രഹസ്യങ്ങളെക്കുറിച്ചും ക്രൈസ്തവ വിശ്വാസത്തിന്‍റെ ആഴത്തിലുള്ള ചിന്തകളിലും മനസിനെയും ജീവിതത്തെയും പാകപ്പെടുത്താനുപകരിക്കുന്ന വാർഷിക ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലങ്കര സഭാ കമ്മിറ്റി അറിയിച്ചു

ഫ്രാങ്ക്ഫർട്ട്/മൈൻസ്: ഫെബ്രുവരി 24, 25 (ശനി, ഞായർ) രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെ.

Venue: Herz Jesu Katholische Kirche Pfarrsaal,Eckenheimer Landtsr.326
60435 Frankfurt am Main.

വിവരങ്ങൾക്ക്: കോശി തോട്ടത്തിൽ 06109/9669357, ജോസ് പൊൻമേലിൽ 06192/961977.

ബോണ്‍/കൊളോണ്‍: മാർച്ച് 3, 4 (ശനി, ഞായർ) രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെ.

Venue: St.Barbara Katholische Kirche Pfarrsaal, Reottgner tSr.30,53127 Bonn.


വിവരങ്ങൾക്ക്: വർഗീസ് കർണാശേരിൽ 02233 345668, അമ്മിണി മാത്യു 0228/643455.

ക്രേഫെൽഡ്: മാർച്ച് ഏഴിന് (ബുധൻ) രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെ. പാതി നോന്പിന്‍റെ പാരന്പര്യ ചടങ്ങായ ഗോഗുൽത്താ ഉയർത്തൽ ശുശ്രൂഷയും ധ്യാനത്തോടൊപ്പം നടക്കും.

Venue: St.Johannes Baptist Kirche,Johannes Pltaz.40, 47805 Krefeld.

വിവരങ്ങൾക്ക്: ജോർജുകുട്ടി കൊച്ചേത്തു 02151/316522, ജോയ് ഉഴത്തിൽ 02161/519478

Rev.Fr.Santhosh Thomas Koickal (Ecclesiastical Coordinator, SMCC, Region of Germany) 017680383083.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ