ജർമനിയിൽ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Saturday, February 24, 2018 9:14 PM IST
ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിൽ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഷാർലോട്ടൻബുർഗിലെ ഫ്രഞ്ചുകാർക്കുവേണ്ടിയുള്ള ഇടവക വെദികൾ റവ.ഡോ. അലൈൻ ഫ്ളോറന്‍റ് ഗണ്ടലാവു(54) ആണ് സ്വവസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തെിയത്. തലയ്ക്കടിയേറ്റാണ് വൈദികൻ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിനുശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവു എന്നു പോലീസ് വെളിപ്പെടുത്തി.

പോലീസ് അന്വേഷണത്തിൽ 26 കാരനായ കാമറൂണ്‍ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരിച്ച വൈദികൻ കോംഗോ വംശജനാണ്. ഷാർലോട്ടൻബുർഗിലെ സെന്‍റ് തോമസ് ഇടവക വികാരിയായ ഡോ.അലൈൻ അഭയാർഥികൾക്കുവേണ്ടിയുള്ള പുന:ക്രമീകരണങ്ങളിൽ സജീവ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കവെയാണ് കൊലപാതകം നടന്നതെന്നു സംശയിക്കുന്നു. വെള്ളിയാഴ്ചയാണ് കൊല നടന്നതെന്നാണ് പോലീസ് നിഗമനം. ബോണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്.

ഫെബ്രുവരി ആദ്യം മധ്യജർമനിയിൽ മലയാളി വൈദികൻ കവർച്ചയ്ക്കിരയായ വാർത്ത ദീപിക റിപ്പോർട്ടു ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ