സ്കൂ​ളു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ
Tuesday, February 27, 2018 10:49 PM IST
ബം​ഗ​ളൂ​രു: കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സ്കൂ​ളു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് വ​നി​താ, ശി​ശു​ക്ഷേ​മ​ത്തി​നാ​യി നി​യ​മി​ച്ച വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ചെ​യ്തു.

ക്ലാ​സ് മു​റി​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ, സ്കൂ​ളി​ൻ​റെ പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ എ​ൻ.​എ. ഹാ​രി​സ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി സ​ർ​ക്കാ​രി​നോ​ടു ശി​പാ​ർ​ശ ചെ​യ്തു. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മീ​പ​മു​ള്ള ബാ​റു​ക​ൾ​ക്കും റ​സ്റ്റ​റ​ൻ​റു​ക​ൾ​ക്കും ലൈ​സ​ൻ​സ് ന​ല്കു​ന്പോ​ൾ എ​ക്സൈ​സ് നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ​മി​തി നി​ർ​ദേ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നൂ​റു മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മ​ദ്യ​ശാ​ല​ക​ൾ പാ​ടി​ല്ലെ​ന്ന എ​ക്സൈ​സ് നി​യ​മ​മു​ള്ള​പ്പോ​ഴും 50 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ബാ​റു​ക​ളും റ​സ്റ്റ​റ​ൻ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സ​മി​തി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും ദേ​വ​ദാ​സി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും പ​ദ്ധ​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി ശി​പാ​ർ​ശ ചെ​യ്തു.